BGT 2024: "മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഞാൻ റിസ്ക് എടുക്കില്ല"; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു. പരമ്പര 1-1 എന്ന നിലയിൽ തന്നെയാണ് ഇരു ടീമുകളും തുടരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ബാക്കിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ വിജയിക്കണം. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിച്ചതോടെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് പേസർ മുഹമ്മദ് ഷമി വരുമോ ഇല്ലയോ എന്ന കാര്യത്തിലുള്ള ചോദ്യം നായകനായ രോഹിത് ശർമ്മയോട് ചോദിച്ചിരുന്നു.

രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ:

” നിങ്ങൾ പ്രധാനമായും എന്നോട് അല്ല നാഷണൽ അക്കാദമിയിലെ ഭാരവാഹികളോട് വേണം ഷമിയുടെ കാര്യത്തെ കുറിച്ച് ചോദിക്കാൻ. എനിക്ക് കിട്ടിയ വിവരം അനുസരിച്ച് ഷമി ഒരുപാട് മത്സരങ്ങൾ ഇപ്പോൾ കളിക്കുന്നുണ്ട്, എന്നാൽ മുട്ടിനു സാരമായ കുഴപ്പങ്ങളും അദ്ദേഹം പ്രകടിപികുന്നുണ്ട്. ഇത്തരം ആൾക്കാരെ ടീമിലേക്ക് കൊണ്ട് വന്നാൽ ടൂർണമെന്റിന്റെ പകുതി ആകുമ്പോൾ ചിലപ്പോൾ പരിക്ക് കാരണം ബാക്കിയാക്കി പോകേണ്ടി വരും”

രോഹിത് ശർമ്മ തുടർന്നു:

” അത്തരം ഒരു ചാൻസ് ഞാൻ എടുക്കില്ല. 100 ശതമാനം അല്ലെങ്കിൽ 200 ശതമാനം ഓക്കേ അല്ലെങ്കിൽ ഞാൻ ആ താരത്തെ ടീമിൽ എടുക്കാനുള്ള റിസ്ക് എടുക്കില്ല. പക്ഷെ ഞാൻ നേരത്തെ പ്രസ് കോൺഫ്രൻസിൽ പറഞ്ഞ പോലെ ഷമിക്കുളള വാതിലുകൾ തുറന്ന് കിടക്കുകയാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമി ഭാരവാഹികൾ ഷമി 100 ശതമാനവും ഫിറ്റ് ആണെന്ന് റിപ്പോട്ട് തന്നാൽ അദ്ദേഹത്തെ ഞാൻ സന്തോഷത്തോടെ ടീമിലേക്ക് സ്വാഗതം ചെയ്യും” രോഹിത് ശർമ്മ പറഞ്ഞു.