ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 474 എന്ന കൂറ്റൻ സ്കോർ ആണ് ഓസ്‌ട്രേലിയ ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് കങ്കാരു പടയുടെ അതേ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. ഏറ്റവും കൂടുതൽ വിമര്ശാനങ്ങൾ കേൾക്കുന്ന താരങ്ങളാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിക്കറ്റ് കീപ്പർ റിഷഭ് പന്തും. ഇരുവരും നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്.
മൂന്നാം ദിനമായ ഇന്ന് വിക്കറ്റ് കീപ്പർ റിഷഭ് പന്തും, രവീന്ദ്ര ജഡേജയുമാണ് തുടർന്നത്. എന്നാൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ ഇരുവർക്കും സാധിച്ചില്ല. 51 പന്തിൽ 17 റൺസുമായി രവീന്ദ്ര ജഡേജയും, 37 പന്തിൽ 28 റൺസുമായി റിഷഭ് പന്തും നിറം മങ്ങി. റിഷഭ് എന്തിനാണ് ടീമിൽ കളിക്കുന്നത് എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ചോദ്യം. താരത്തിന്റെ സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നിലവിൽ ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി. പക്ഷെ 180 റൺസിന് പുറകിൽ ആണ് ഇന്ത്യ നിൽക്കുന്നത്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരവും, സിഡ്‌നിയിൽ നടക്കാൻ പോകുന്ന അവസാന ടെസ്റ്റ് മത്സരവും ഇന്ത്യ വിജയിച്ചില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം അസാധ്യമാകും.