ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെക്കുന്നത്. പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ നാണം കേട്ട തോൽവി ഇന്ത്യക്ക് ഏൽക്കേണ്ടി വന്നു.
ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ പ്ലെയിങ് സ്‌ക്വാഡിൽ കാണാൻ പറ്റാതിരുന്ന താരമായിരുന്നു ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. താരത്തിനെ വിടവ് ടീമിനെ നന്നായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ജഡേജ പ്ലെയിങ് ഇലവനിൽ ഉണ്ട്. അദ്ദേഹത്തിന്റെ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാർ.
സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ:
” വിദേശ രാജ്യങ്ങളിൽ മത്സരം വരുമ്പോൾ ആദ്യ ചോയ്സ് ആയി രവീന്ദ്ര ജഡേജ തന്നെ ടീമിൽ വേണം. ഇന്ത്യ ഒരുപാട് മത്സരങ്ങൾ വിദേശത്ത് വിജയിച്ചിട്ടുണ്ട്, അതിൽ എല്ലാം പ്രധാന പങ്ക് വഹിച്ചത് ജഡേജയാണ്. ഇപ്പോഴുള്ള ടീമിന്റെ അവസ്ഥയിൽ ഞാൻ അത്ഭുധപെട്ട് നിൽക്കുകയാണ്. ഒരുപക്ഷെ വാഷിംഗ്‌ടൺ സുന്ദറിന്റെ പ്രകടനം കരണമായിരിക്കും ഇന്ത്യൻ ടീം മാനേജ്‌മന്റ് ജഡേജയെ ടീമിൽ എടുക്കാത്തത്. ലോവർ പൊസിഷനിൽ ജഡേജയുടെ ബാറ്റിംഗ് പ്രകടനം ഇന്ത്യയെ സഹായിക്കും, പ്രേത്യേകിച്ച് ഓവർസീസ് മത്സരങ്ങളിൽ” സഞ്ജയ് ബംഗാർ പറഞ്ഞു.
മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഈ മൂന്നു മത്സരങ്ങളിലും ഇന്ത്യക്ക് വിജയം അനിവാര്യമാണ്.