BGT 2025: അവൻ വന്നതോടെ ടീമിന് നാശം തുടങ്ങി, മുമ്പൊക്കെ എന്ത് നല്ല രീതിയിൽ ആണ് കാര്യങ്ങൾ പോയത്: ഹർഭജൻ സിങ്

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്, രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിൻ്റെ തകർച്ചയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ൽ ഇന്ത്യ 1-3ന് തോറ്റതിന് ശേഷം ഹർഭജൻ സിംഗ് ശക്തമായ ഭാക്ഷയിൽ ടീമിനെതിരെ പ്രതികരണം അറിയിച്ചിരുന്നു. ടീമിൻ്റെ പരിശീലകനെന്ന നിലയിൽ ദ്രാവിഡിൻ്റെ അവസാന അസൈൻമെൻ്റിൽ 2024 ലെ ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടുക ആയിരുന്നു.

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ദ്രാവിഡിന് പകരക്കാരനായി എത്തുമ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ടി20 പരമ്പരയിൽ ശ്രീലങ്കയെ 3-0ന് തോൽപ്പിച്ച ഇന്ത്യ ഏകദിന പരമ്പര 0-2ന് തോറ്റു. ആതിഥേയരായ ബംഗ്ലാദേശിനെ റെഡ് ബോൾ പരമ്പരയിലും ടി20 അസൈൻമെൻ്റിലും യഥാക്രമം 2-0, 3-0 ന് പരാജയപ്പെടുത്തി. എന്നിരുന്നാലും, സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് 3-0 ന് ഇന്ത്യയെ കീഴടക്കി, ഇപ്പോൾ ഓസ്‌ട്രേലിയയിൽ 1-3 ന് തോറ്റതോടെ കാര്യങ്ങൾ കൈവിട്ട് പോകും.

ദ്രാവിഡിൻ്റെ വിടവാങ്ങലിന് ശേഷമുള്ള ഇന്ത്യയുടെ തകർച്ചയെക്കുറിച്ച് ഹർഭജൻ പറഞ്ഞു. “കഴിഞ്ഞ ആറ് മാസത്തിനിടെ ഞങ്ങൾ ശ്രീലങ്ക, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവരോടാണ് തോറ്റത്. രാഹുൽ ദ്രാവിഡ് ഞങ്ങളുടെ പരിശീലകനാകുന്നതുവരെ എല്ലാം ശരിയായിരുന്നു. ഞങ്ങൾ ടി20 ലോകകപ്പ് നേടി, എല്ലാം മികച്ചതായി കാണപ്പെട്ടു.”

ദേശീയ സെലക്ടർമാർ ഫോമിൻ്റെ അടിസ്ഥാനത്തിലല്ല, പ്രശസ്തിയുടെ അടിസ്ഥാനത്തിലാണ് കളിക്കാരെ ഇന്ത്യ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് എന്ന ഭാജി പറഞ്ഞത്. “പ്രശസ്തിയുടെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുക്കണമെങ്കിൽ കപിൽ ദേവിനെയും അനിൽ കുംബ്ലെയെയും മറ്റ് മാച്ച് വിന്നർമാരെയും ടീമിലേക്ക് ചേർക്കുക. ബിസിസിഐയും സെലക്ടർമാരും സൂപ്പർ സ്റ്റാർ സംസ്കാരം അവസാനിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ന്യൂസിലൻഡ്, ഓസ്‌ട്രേലിയൻ പരമ്പരകളിൽ ബുദ്ധിമുട്ടി.