ശ്രികര്‍ ഭരത് എന്ന വിക്കറ്റ് കീപ്പര്‍ക്ക് ടെസ്റ്റ് ഫിനിഷ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്ന സമയത്ത് അയാള്‍ക്ക് ലെഗ്സ്റ്റംമ്പില്‍ ഒരു ഷോര്‍ട്ട്‌ബോള്‍ ലഭിച്ചതാണ്. പതിനൊന്നാമനായ ബാറ്റര്‍ക്കുപോലും റണ്‍ കിട്ടാന്‍ സാദ്ധ്യതയുള്ള ഡെലിവെറി. പക്ഷേ ഭരത് അത് ലീവ് ചെയ്തു. നൂറാമത്തെ ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പുജാരയ്ക്ക് വിജയറണ്‍ നേടാനുള്ള അവസരം ഒരുക്കുകയായിരുന്നു ഭരതിന്റെ ലക്ഷ്യം.
അടുത്ത ഓവറില്‍ സ്‌ട്രൈക്ക് ലഭിച്ച പുജാര ലക്ഷ്യം ഭേദിക്കുകയും ചെയ്തു. ആ സമയത്ത് പുജാര പതിവുപോലെ ശാന്തനായിരുന്നു. പക്ഷേ ഭരത് ആവേശത്താല്‍ തുള്ളിച്ചാടുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരത് ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നിട്ടും അയാള്‍ ഗ്ലോറിയ്ക്കുവേണ്ടി ശ്രമിക്കാതെ പുജാരയ്ക്കുവേണ്ടി വഴിയൊരുക്കി. പുജാരയുടെ റണ്‍ ഭരത് ആഘോഷമാക്കി. അത് ഹൃദ്യമായ ഒരു നിമിഷമായിരുന്നു.
കേവലം രണ്ട് ഇന്നിംഗ്‌സുകളില്‍ പരാജയപ്പെട്ടതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ ഭരതിനെ ക്രൂരമായി ആക്രമിച്ചത്. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അയാള്‍ കുറച്ചുകൂടി മാന്യമായ പരിഗണന അര്‍ഹിച്ചിരുന്നു. തന്നെ എഴുതിത്തള്ളരുത് എന്ന് ഭരത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അയാള്‍ കളിച്ച കിടിലന്‍ കവര്‍ഡ്രൈവുകള്‍ അതിന്റെ സൂചനയാണ്.
ഭരത് ഇനിയും ധാരാളം റണ്‍സ് നേടും. പക്ഷേ ഡെല്‍ഹിയില്‍ അയാള്‍ നേടാതിരുന്ന ആ റണ്‍ ഏറെക്കാലം സ്‌നേഹപൂര്‍വ്വം സ്മരിക്കപ്പെടും..
In his 1️⃣0️⃣0️⃣th Test, @cheteshwar1 finishes off the chase in style 🙌🏻#TeamIndia secure a 6️⃣-wicket victory in the second #INDvAUS Test here in Delhi 👏🏻👏🏻
Scorecard ▶️ https://t.co/hQpFkyZGW8@mastercardindia pic.twitter.com/Ebpi7zbPD0
— BCCI (@BCCI) February 19, 2023
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍