പോയി നന്നായിക്കൂടെ..; ഒടുവില്‍ ഗതികെട്ട് പൊട്ടിത്തെറിച്ച് ഭുവിയുടെ ഭാര്യ

സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. സോഷ്യല്‍ മീഡിയയിലുടനീളം താരത്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. താരത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും നിരവധിയാണ്. ഇപ്പോഴിത ഇതിനോട് പ്രതികരിച്ച് രംഗത്തു വന്നിരിക്കുകയാണ് താരത്തിന്റെ ഭാര്യ നൂപൂര്‍ നഗര്‍.

‘ഇന്നത്തെ കാലത്ത് ആളുകള്‍ വിലകെട്ടവരായി മാറുകയാണ്. വെറുപ്പും അസൂയയും പറത്താന്‍ അവര്‍ക്ക് സമയമുണ്ട്. അവരോട് എനിക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്. നിങ്ങളുടെ വാക്കുകളും അസ്തിത്വങ്ങളും ആരും ശ്രദ്ധിക്കുന്നില്ല. സാധ്യത കുറവാണെങ്കിലും നിങ്ങളുടെ സമയം സ്വയം നന്നാവാന്‍ ചിലവഴിക്കുക’ എന്നാണ് ഭുവിയുടെ ഭാര്യ നൂപുര്‍ നഗര്‍ കുറിച്ചത്.

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ നാല് ഓവറില്‍ 52 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. അവസാന മൂന്ന് മത്സരത്തില്‍ 19ാം ഓവര്‍ എറിയാനെത്തിയ ഭുവി 49 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതെല്ലാം ഇന്ത്യയുടെ തോല്‍വികള്‍ക്ക് കാരണമായി മാറുകയും ചെയ്തു.

ടി20 ലോകകപ്പിലും ഇന്ത്യ മുഖ്യ പേസറായി പരിഗണിക്കുന്നവരിലൊരാള്‍ ഭുവനേശ്വര്‍ കുമാറാണ്. ഭുവിയെ ഇന്ത്യ ടി20 ലോകകപ്പിലും ഡെത്ത് ഓവറിലേക്ക് പരിഗണിച്ചാല്‍ അത് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്.

Read more

Bhuvneshwar Kumar Wife Nupur Post