ചില താരങ്ങൾ അങ്ങനെയാണ്. മോശം ഫോമിൽ ആണെന്ന് പറഞ്ഞ് അവരുടെ കഴിവിനെ ഒരു നിമിഷത്തേക്ക് എങ്കിലും ചിലർ സംശയിക്കും. പക്ഷെ അവരുടെ ഉള്ളിന്റെ ഉള്ളിൽ തിരിച്ചുവരാനുള്ള ഊർജം ഉണ്ട്, തങ്ങളുടെ കഴിവുകളിൽ വിശ്വാസമുള്ള അവർക്ക് ഒരു നിമിഷം മതി തിരിച്ചുവരാൻ. ആ തിരിച്ചുവരവ് മാസ് ആയിരിക്കും. ഒരു നിമിഷം കളിയാക്കിയവർ പോലും കൈയടിച്ച് പോകുന്ന ഒരു മാന്ത്രികത അതിൽ ഉണ്ടാകും. ക്രിക്കറ്റിൽ അങ്ങനെ കഴിവുള്ള അപൂർവം താരങ്ങളിൽ ഒരാളാണ് ജസ്പ്രീത് ബുംറ എന്ന ചാമ്പ്യൻ ബോളർ.
ഒരു പേസ് ബോളർക്ക് വേണ്ട കഴിവ്, ഒരു സ്വിങ് ബോളർക്ക് വേണ്ട മികവ്, ഒരു യോർക്കർ സ്പെഷ്യലിസ്റ്റിന് വേണ്ട മികവ്, ടി 20 യിലും ഏകദിനത്തിലും റെസ്റ്റിലുംതിളങ്ങാന് പറ്റിയ അപൂർവ കഴിവുള്ള ബോളിങ് മികവ് ഇങ്ങനെ എല്ലാം ഒത്ത ഒരു കോമ്പിനേഷനുള്ള ബോളർ ഇന്ന് ലോകത്തിൽ ഇല്ല എന്ന വിചാരം ഉള്ള പലരും തങ്ങളുടെ അനുമാനം തെറ്റായി പോയി എന്ന് കരുതുന്നത് ബുംറയെ കണ്ടിട്ട് ആകും. അയാൾക്ക് ചെയ്യാൻ കഴിയാത്ത ഒന്നും ഇന്ന് ബോളിങ്ങിൽ ഇല്ലെന്ന് പറയാം.
വൈറ്റ് പോലും റെഡ് ബോളും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവ ബോളർമാരിൽ ഒരാളായ ബുംറ ഇന്ന് ബംഗ്ലാദേശിന് എതിരെ നടത്തിയ പ്രകടനം അയാളുടെ മികവിന്റെ പൂർണ അർത്ഥത്തിൽ എത്തിയവ ഒന്നും ആയിരുന്നില്ല. വേറെ ഏത് ബോളർ ആണെങ്കിലും വാഴ്ത്തുപാട്ടുകൾ കിട്ടമായിരുന്ന പ്രകടനം ആയിരുന്നു എന്ന് പറയാം.
ആദ്യ ഇന്നിങ്സിൽ നിന്ന് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയ സാഹചര്യത്തിൽ നിന്ന് മാറി ഒരു പരിപൂർണ ബാറ്റിംഗ് ട്രാക്കിൽ ബംഗ്ലാ കടുവകളുടെ നടുവൊടിച്ച നാല് വിക്കറ്റ് പ്രകടനം അയാൾ നടത്തിയപ്പോൾ അതിൽ ചില ഡെലിവറികൾ ഒകെ അൺ പ്ലെയബിൾ ആയിരുന്നു. അതാണ് ആദ്യമേ പറഞ്ഞ ആ മാന്ത്രികത.
Read more
എന്തായാലും ഗംഭീർ പറഞ്ഞത് പോലെ ഈ താരം ശരിക്കുമൊരു ഭാഗ്യം തന്നെയാണ്….