ലങ്കൻ സിംഹങ്ങളെ അരിഞ്ഞുതള്ളിയ അഫ്ഗാനിസ്ഥാൻ ബംഗ്ലാ കടുവകളുടെ പല്ലുകൂടി തല്ലിക്കൊഴിച്ചിട്ടുണ്ട്.
അവസാന നാലോവറിൽ 44 റണ്ണാണ് അഫ്ഗാന് വേണ്ടിയിരുന്നത്. പിച്ച് ബാറ്റിങ്ങിന് തീർത്തും ദുഷ്കരമാണെന്ന് തോന്നിപ്പിച്ചിരുന്നു. ബംഗ്ലാദേശിനായിരുന്നു ആ സമയത്ത് വിജയസാദ്ധ്യത.
അപ്പോഴാണ് നജീബ് മുസ്താഫിസുറിനെതിരെ ഒരു സിക്സ് അടിക്കുന്നത്. അഫ്ഗാൻ്റെ ഡഗ്-ഔട്ടിലേയ്ക്കാണ് പന്ത് ചെന്നിറങ്ങിയത്. അതൊരു സ്റ്റേറ്റ്മെൻ്റ് ആയിരുന്നു. പിന്നീട് പന്തിന് നിലംതൊടാനുള്ള യോഗമുണ്ടായില്ല. വിജയറൺ പോലും സിക്സിലൂടെ വന്നു. അതിനിടയിൽ സൈഫുദീനെതിരെ നജീബ് ഒരു ഷോട്ട് കളിച്ചു.
പുള്ളോ സ്കൂപ്പോ എന്നറിയാത്ത ഒരു ഐറ്റം. പന്ത് ഗാലറിയിൽ പതിച്ചു. അഫ്ഗാൻ കളിക്കുന്നത് കോപ്പിബുക്ക് ക്രിക്കറ്റല്ല. അഭയാർത്ഥി ക്യാമ്പുകളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത ഹിറ്റുകളാണ് അവരുടേത്. ബംഗ്ലാദേശിൻ്റെ പീക് ആരംഭിച്ചത് 2015ലാണ്.
Read more
അന്ന് ശിശുക്കളായിരുന്ന അഫ്ഗാനാണ് ഈ നിലയിൽ വളർന്നിരിക്കുന്നത്. അവരുടെ മനോബലവും അർപ്പണബോധവും വേറെ ലെവലാണ്. ക്രിക്കറ്റ് ഫാൻ എന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നുന്നു. ഏഷ്യ വളരുകയാണ്. ഏഷ്യാകപ്പിൻ്റെ സൗന്ദര്യവും വർദ്ധിക്കുകയാണ്.