താൻ ഗുരുതര വൃക്ക രോഗത്തിന് കീഴിൽ ആണെന്നും ബുദ്ധിമുട്ടുകയാണെന്നും പറയുകയാണ് ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീൻ. ജനനം മുതൽ താൻ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും ഇപ്പോൾ തന്റെ അവസ്ഥ അത്ര നല്ല രീതിയിൽ അല്ലെന്നും ഓസ്‌ട്രേലിയൻ താരം പറഞ്ഞു.
‘എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. ആദ്യമൊന്നും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഗർഭാവസ്ഥയുടെ 19 ആം ആഴ്ച നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് രോഗം കണ്ടെത്തിയത്. നിർഭാഗ്യവശാൽ മറ്റ് വൃക്കകളെപ്പോലെ എന്റേത് രക്തത്തെ ഫിൽട്ടർ ചെയ്യുന്നില്ല. 60% വൃക്കകളുടെ പ്രവർത്തനത്തെയും രോഗം ബാധിച്ചു’- ഗ്രീൻ പറഞ്ഞു.
തന്നെ പോലെ ഈ രോഗം ബാധിച്ച പലരും ഇന്ന് ജീവനോടെ ഇല്ലെന്നും ജീവൻ നിലനിർത്താൻ സാധിക്കുന്നത് തന്നെ ഭാഗ്യം ആണെന്നും താരം തന്റെ അഭിപ്രായമായി പറയുന്നു. 12 വയസ്സിനു ശേഷവും കാമറൂൺ ജീവിക്കുമോ എന്ന കാര്യത്തിൽ തനിക്ക് പേടി ഉണ്ടായിരുന്നതായി താരത്തിന്റെ പിതാവ് പറഞ്ഞു.
Read more
താരത്തെ സംബന്ധിച്ച് ഓസ്‌ട്രേലിയയുടെ ഭാവി പ്രതീക്ഷ ആയിട്ടാണ് താരം അറിയപ്പെടുന്നത്. ഗ്രീൻ എത്രയും വേഗം താരം സുഖപ്പെട്ടു വരട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്