ഈ ലേലത്തില്‍ ഏറ്റവും താരമൂല്യം ഉയര്‍ന്നത് ചാരു ശര്‍മ്മയ്ക്ക്

സമീഷ് സമലോപനന്‍

ഈ ലേലത്തിലെ താരം ആര് എന്ന് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിലര്‍ പറയുന്നു അത് ശ്രേയസ് ആണെന്ന്, ചിലര്‍ പറയുന്നു കിഷന്‍ ആണെന്ന്… എന്നാല്‍ ഈ ലേലത്തില്‍ ഏറ്റവും താരമൂല്യം ഉയര്‍ന്നത് ചാരു ശര്‍മ്മ എന്ന ഈ മനുഷ്യന്റെ ആണ്… ക്രിക്കറ്റ് കമന്ററി പറഞ്ഞു കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ നേട്ടങ്ങള്‍ ഒന്നും നേടാതെ ഒടുവില്‍ പ്രൊ കബ്ബഡിയുടെ ഭാഗമായി മാറിയത് ആയിരുന്നു ചാരു ശര്‍മ്മ…

IPL auction നടക്കുന്നത് തന്റെ വീടിന്റെ അടുത്ത ഹോട്ടലില്‍ ആയിരിക്കും എന്നറിഞ്ഞപ്പോള്‍ തന്റെ ജീവിതത്തില്‍ പുതുതായി എന്തേലും സംഭവിക്കും എന്ന് ചാരു ഊഹിച്ചു പോലും കാണില്ല.. എന്നാല്‍ അപ്രതീക്ഷിതമായി ലേലം വിളിച്ചുകൊണ്ടിരുന്ന Hugh Edmedeas കുഴഞ്ഞു വീണപ്പോള്‍ IPL സംഘാടക സമതിക്കുമുന്നില്‍ എത്രയും പെട്ടന്നു ഒരു പകരക്കാരന്റെ ആവശ്യം വന്നു. ലേലം മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കാന്‍ കഴിയില്ല, കാരണം ഇന്ത്യയിലെ എണ്ണം പറഞ്ഞ, മിനുട്ടുകള്‍ക്ക് പോലും വില ഉള്ള പണക്കാര്‍ ആണ് ആ മുറിയില്‍…

അപ്പോഴാണ് ചാരുവിന്റെ വീട് ഹോട്ടലിന്റെ അടുത്താണ് എന്ന് ആരോ പറഞ്ഞത്. ഉടന്‍ തന്നെ IPL ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ചാരുവിനെ വിളിച്ചു. കയ്യില്‍ കിട്ടുന്ന തുണി എടുത്ത് ഇട്ടു ഇങ്ങോട്ട് പോരെ…ഏകദേശം 50 ലക്ഷം പേര് കാണുന്ന ലൈവ് പരിപാടി സംഘടിപ്പിക്കാനായി നിന്ന നില്‍പ്പില്‍ ആണ് ക്ഷണം… ഒരുമാതിരി ആരും മടിക്കും.. ഇത്രെയും പേര് കാണുന്ന ഒരു പരിപാടി യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ലൈവ് അവതരിപ്പിച്ചു പാളി പോയാല്‍ സ്വന്തം വില ആണ് ഇടിയുന്നത്…

എന്നാല്‍ ചാരു ആ വെല്ലുവിളി ഏറ്റെടുത്തു… ബാഹുബലി പറയും പോലെ ചരിത്രം ഏതൊരു ഭീരുവിനും ഒരു അവസരം കൊടുക്കും.. അത് ഉപയോഗിക്കുന്നവന്‍ യോദ്ധാവെന്നു പില്‍ക്കാലത്തു അറിയപ്പെടും… വളരെ മികച്ച രീതിയില്‍ 2 ദിവസം ലേലം നിയന്ത്രിച്ച ചാരു, അവസാന റൗണ്ട് ലേലം വിളിക്കാന്‍ ഉള്ള അവസരം ‘ഒറിജിനല്‍ ലേലക്കാരനായി ഞാന്‍ ഇതാ കളം ഒഴിയുന്നു ‘ എന്ന് പറഞ്ഞു Hugh ഇന് നല്‍കുകയും ചെയ്തു…

ഒടുവില്‍ Hugh ലേലം നിയന്ത്രിക്കുമ്പോള്‍ ചാരു ഇരുന്നത് ഇന്ത്യ ക്രിക്കറ്റിലെ പവര്‍ ഹൗസുകള്‍ മാത്രം ഇരിക്കുന്ന IPL auction ഹാളിലെ സെന്‍ട്രല്‍ ടേബിലില്‍ ആയിരുന്നു… ഒറ്റ ദിവസം കൊണ്ട് ബാംഗ്ലൂരിലെ തന്റെ കിടപ്പു മുറിയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ limelight ഇലേക്ക് ചാരുവിനെ ഉയര്‍ത്തിയത് ഒറ്റ ഉത്തരം ആയിരുന്നു – Yes, I am ready..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്