ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ ഓഷ്ണറുടെ പിഴവിനെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന് കിട്ടിയത് ലക്ഷങ്ങളുടെ ലാഭം. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിന്റെ പേര് ലേലത്തിലേക്കെത്തിയപ്പോഴാണ് ഓഷ്നര്‍ ചാരു ശര്‍മക്ക് വലിയ അബദ്ധം സംഭവിച്ചത്.
50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീല്‍ അഹമ്മദിനായി ഡല്‍ഹിയുടെ മുംബൈ ഇന്ത്യന്‍സുമായിരുന്നു രംഗത്തുണ്ടായിരുന്നത്. ലേലം വിളി മുറുകി 50 ലക്ഷത്തില്‍ നിന്ന് 4.60 കോടിയിലേക്കെത്തി. ഡല്‍ഹിയാണ് ഈ തുക വിളിച്ചത്. പിന്നാലെ മുംബൈ 4.80 കോടി വിളിച്ചു. ഡല്‍ഹി 5 കോടിയിലേക്കെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് 5.25 വിളിച്ചു.
ഇതിന് പിന്നാലെ ഡല്‍ഹി 5.50 വിളിച്ചെങ്കിലും ഓഷ്നര്‍ ചാരു ശര്‍മ്മയുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. പെട്ടെന്ന് ആശയക്കുഴപ്പത്തിലായ ചാരു ശര്‍മ 5.25 കോടി എന്നാണ് കൗണ്ട് ചെയ്തത്. ശരിക്കും മുംബൈ 5.25 കോടി വിളിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ 5.50 കോടിയാണ് ഡല്‍ഹി താരത്തിനായി നല്‍കേണ്ടിയിരുന്നത്. എന്നാലത് ചാരു ശര്‍മ്മയുടെ പിഴവില്‍ 5.25 ആയി മാറി.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓഷ്നര്‍ക്ക് പറ്റിയ അബദ്ധം ആരാധകര്‍ തന്നെയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. എന്നാല്‍ 10 ഫ്രാഞ്ചൈസികളെ ഒരുമിച്ച് നിയന്ത്രിക്കുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക പിഴവായിത്തന്നെ ഇതിനെ വിലയിരുത്താം.
— Addicric (@addicric) February 14, 2022
Read more