എംഎസ് ധോണി പരമാവധി ശ്രമിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ബെംഗളൂരുവില്‍ കളി ജയിക്കാനായില്ല. 27 റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാര്‍ തങ്ങളുടെ കാമ്പെയ്ന്‍ അവസാനിപ്പിച്ചു. ദീര്‍ഘകാല സാധ്യതയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ സിഎസ്‌കെ ഇനി എംഎസ് ധോണിയെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
എംഎസ് ധോണിയെ നിലനിര്‍ത്തണമെങ്കില്‍ സിഎസ്‌കെക്ക് വലിയ തുക നല്‍കേണ്ടിവരും. എന്റെ അഭിപ്രായത്തില്‍, ദീര്‍ഘകാല ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ സിഎസ്‌കെ അവനെ നിലനിര്‍ത്തേണ്ടതില്ല.
ധോണി മൂന്നോ നാലോ പന്തുകള്‍ മാത്രം കളിക്കാന്‍ പോകുകയാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. മൂന്നോ നാലോ ഓവര്‍ കളിക്കാന്‍ ധോണി സമ്മതിക്കണം. കൂടാതെ, ആരാധകരല്ല ടീമിനായി കളിക്കുന്ന കളിക്കാരെയാണ് ചെന്നൈയ്ക്ക് ആവശ്യമെന്ന് അദ്ദേഹം ഒരിക്കല്‍ പ്രസ്താവിച്ചു. എന്നിരുന്നാലും, അദ്ദേഹം അത് തന്നെ ചെയ്തു- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു
പതിനേഴാം സീസണിന്റെ എംഎസ് കാലിലെ പരിക്കിനാല്‍ ബുദ്ധിമുട്ടുകയാണ്. ധോണി ഫിനിഷര്‍ റോളില്‍ അവസാന ഓവറുകളില്‍ ഇപ്പോഴും വെടിക്കെട്ട് നടത്തുന്നുണ്ട്. ധോണിയുടെ കാലിനേറ്റ പരിക്ക് അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഇതേ റോളില്‍ ധോണിക്ക് കളി തുടരാന്‍ സാധിച്ചേക്കും. സിഎസ്‌കെ ടീം മാനേജ്മെന്റ് ധോണിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനാല്‍ വരുന്ന സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവാന്‍ സാധ്യത കൂടുതലാണ്.