IPL 2025: ചെന്നൈ അവസാന നാലിൽ ഉണ്ടാകില്ല, സെമിയിൽ എത്തുക ഈ നാല് ടീമുകൾ; പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേഓഫിലേക്ക് യോഗ്യത നേടില്ലെന്ന് എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ലീഗിന്റെ 18-ാം സീസൺ മാർച്ച് 22 ന് ആരംഭിക്കും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് കെകെആർ.

ആർ‌സി‌ബി, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, കെ‌കെ‌ആർ എന്നിവയായിരിക്കും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ എന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.

“മുംബൈ ഇന്ത്യൻസ് പ്ലേഓഫിലെത്തും. ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആർ‌സി‌ബിയും ഉണ്ടാകും. നിലവിലെ ചാമ്പ്യന്മാരായ കെ‌കെ‌ആർ മികച്ച ടീമുകളിൽ ഒന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു. ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള എന്റെ തിരഞ്ഞെടുപ്പുകൾ ഇവയാണ്,” സ്പോർട്സ് ടാക്ക് അദ്ദേഹത്തെ ഉദ്ധരിച്ച് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ചെന്നൈക്ക്  പ്ലേഓഫിൽ എത്താൻ സാധിച്ചിരുന്നില്ല. ലീഗിന്റെ ചരിത്രത്തിലേക്ക് വന്നാൽ സി‌എസ്‌കെയും മുംബൈയും അഞ്ച് തവണ ട്രോഫി നേടിയിട്ടുണ്ട്, അതേസമയം കെ‌കെ‌ആർ മൂന്ന് തവണ വിജയം ആസ്വദിച്ചു. മാർച്ച് 23 ന് ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിൽ സി‌എസ്‌കെയും മുംബൈയും തങ്ങളുടെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.

അതേസമയം കഴിഞ്ഞ സീസണിൽ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ടീം വിട്ട ശ്രേയസ് അയ്യർക്ക് പകരം അജിങ്ക്യ രഹാനെയാണ് കെ‌കെ‌ആറിനെ നയിക്കുന്നത്.

Read more