മുന്‍ താരം ചേതന്‍ ശര്‍മയെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് പേരടങ്ങുന്ന കമ്മിറ്റിയില്‍ മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ അബി കുരുവിളയും ഇടംപിടിച്ചു ദേബാശിഷ് മൊഹന്തിയുമാണ് ഇടം പിടിച്ചവരില്‍ മൂന്നാമന്‍.
ബി.സി.സി.ഐ ക്രിക്കറ്റ് അഡ്വെയ്സറി കമ്മിറ്റിയാണ് (സിഎസി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാകാനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒരു സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. നയന്‍ മോംഗിയ,അമേയ് ഖുറേസിയ,രാജേഷ് ചൗഹാന്‍ എന്നിവരും അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
54കാരനായ ചേതന്‍ ശര്‍മ ഇന്ത്യയ്ക്കായി 23 ടെസ്റ്റും 65 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 61 വിക്കറ്റും ഏകദിനത്തില്‍ 67 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
Read more
1997-98 കാലത്ത് ഇന്ത്യയ്ക്കുവേണ്ടി 10 ടെസ്റ്റും 25 ഏകദിനവും കളിച്ച താരമാണ് എബി കുരുവിള. ടെസ്റ്റിലും ഏകദിനത്തിലും 25 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു.