മുഹമ്മദ് മുബാറക് മുസ്തഫ
1995ല്‍ മെല്‍ബര്‍ണില്‍ ശ്രീലങ്കയൊരു പര്യടനത്തിന് പോയി. അന്നത്തെ ശ്രീലങ്ക എന്നതൊക്കെ നല്ല സെറ്റ് ടീം പോരാത്തതിന് അതിലേക്കു അവര്‍ ഒരു പയ്യനെയും കൊണ്ട് വന്നു.. അങ്ങനെ കളി തുടങ്ങി ചെക്കന്‍ ഒരു മൂലയില്‍ നിന്നു സെറ്റ് ബൗളിംഗ് ലത് കണ്ടപ്പോള്‍ സായിപ്പിന്റ കുഞ്ഞുങ്ങള്‍ക്ക് കുരു പൊട്ടി. അല്ലേലും പണ്ടേ ഏഷ്യക്കാര്‍ എന്നാല്‍ ലവര്‍ക്കു ഒരു പുച്ഛമാണ്.
ഏര്‍മേഴ്സണ്‍ എന്ന അമ്പയര്‍ പയ്യനെ തിരഞ്ഞു പിടിച്ചെന്നോണം ആക്ഷന് നോ ബോള്‍ വിളിക്കാന്‍ തുടങ്ങി. ചില ലെഗ് സ്പിന്‍ പോലും വിളിച്ചപ്പോള്‍ കാര്യം ഏറെ കുറെ ലോകത്തിനു പിടി കിട്ടി. കാരണം അത്തരത്തില്‍ ലെഗ് സ്പിന്‍ എറിയുക എന്നത് ഒരിക്കലും സാധ്യം അല്ല എന്നത് ബ്രാഡ്മാന്‍ പോലും വിലയിരുത്തിയിട്ടുണ്ട്..
എന്നാലും പയ്യനെ ഐസിസി അങ്ങ് വിളിപ്പിച്ചു. 40ഓളം അമ്പയര്‍മാരുടെ മുന്‍പില്‍ ടെസ്റ്റ് ചെക്കന്‍ പാസ്സായി. 1999ല്‍ അങ്ങനെ ശ്രീലങ്ക ഓസ്‌ട്രേലിയയില്‍ ട്രൈ നേഷന്‍ സീരിസ്സിനു എത്തി… അന്നും ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തില്‍ എമഴ്‌സണ്‍ കളി നിയന്ത്രിക്കാന്‍ ഉണ്ടായിരിന്നു. അയാള്‍ എറിഞ്ഞു തുടങ്ങിയതും എമഴ്‌സണ്‍ പണി തുടങ്ങി നോ ബോള്‍.
രണതുംഗ നേരെ അമ്പയരുടെ അടുത്തേക് വന്നു കൈ ചൂണ്ടി മുഖത്ത് നോക്കി സംസാരിച്ചു. എന്നിട്ടു വാടാ മക്കളെ നമ്മുക്ക് അങ്ങ് പോകാം എന്ന് പറഞ്ഞു… ആ വിളിയില്‍ ആ ചങ്കുറപ്പില്‍ ക്രിക്കറ്റ് അത്ഭുതതത്തോടെയും ആവേശത്തോടെയും രണതുംഗയെ നോക്കി കൈ അടിച്ചു.. കാരണം അവിടെ രണത്തുങ്ക തന്നെ തന്നെ ബലി അര്‍പ്പിച്ചത് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍ ആയ മുതയ്യാ മുരളീധരനു വേണ്ടി ആയിരുന്നു. അയാളുടെ നിഗമനം തെറ്റിയതുമില്ല. ഇന്നും മുരളി പറയും അയാള്‍ ഇല്ലായിരുന്നേല്‍ അതെ അതുപോലെ ഒരു ക്യാപ്റ്റന്‍ ഇല്ലായിരുന്നേല്‍.. ഒറ്റപേര് അര്‍ജുന രണതുംഗ.
Nb : പന്ത് കാണിച്ചത് ഒരു ഐസിസി ക്രിക്കറ്റില്‍ ആയിരുന്നേല്‍ ഞാന്‍ കൈ അടിച്ചേനെ……..
Read more
കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്