ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത, അഭിപ്രായങ്ങൾ ശക്തം; ഗിൽ വിഹാരി താരങ്ങൾക്ക് പകരം സൂപ്പർ താരങ്ങൾ

ഹനുമ വിഹാരി, ശാർദുൽ ഠാക്കൂർ, ശുഭ്മാൻ ഗിൽ എന്നിവർക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചെങ്കിലും ഇന്ത്യയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള മികച്ച പ്രകടനം ഇതുവരെ നടത്തിയിട്ടില്ലെന്ന് മുൻ ഇന്ത്യൻ പേസർ പേസർ കർസൻ ഘവ്രി പറഞ്ഞു. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിൽ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ഗവ്രിയുടെ പരാമർശം. ആ മത്സരത്തിൽ വിഹാരി, ഠാക്കൂർ, ഗിൽ എന്നിവർ ഇന്ത്യയുടെ ഇലവന്റെ ഭാഗമായിരുന്നു, അവർ മൂന്ന് പേരും ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും നിരാശപ്പെടുത്തി.

“നമ്മൾ ഹനുമ വിഹാരിക്കും ശാർദുൽ താക്കൂറിനും അപ്പുറത്തേക്ക് നോക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. ശുഭ്മാൻ ഗിൽ ഒരു നല്ല ഭാവി പ്രതീക്ഷയാണ്, പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരത എവിടെയാണ്?” ഗവ്രി സ്‌പോർട്‌സ്‌കീഡയോട് പറഞ്ഞു.

വിഹാരിക്കും ഗില്ലിനും പകരക്കാരായി സർഫറാസ് ഖാനെയും സൂര്യകുമാർ യാദവിനെയും മുൻ പേസർ തിരഞ്ഞെടുത്തു. ലിമിറ്റഡ് ഓവർ സ്‌പെഷ്യലിസ്റ്റായ സൂര്യകുമാർ കുറച്ചുകാലമായി റെഡ്-ബോൾ ക്രിക്കറ്റിൽ അവസരം കാത്തിരിക്കുകയാണ്. താരത്തെ ഇനിയും താഴരുതെന്നാണ് പറയുന്നത്.

സർഫറാസ് ആകട്ടെ രഞ്ജി ട്രോഫിയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. “സർഫറാസ് ഖാനെയും സൂര്യകുമാർ യാദവിനെയും എത്രയും വേഗം ടെസ്റ്റ് ടീമിലേക്ക് ഡ്രാഫ്റ്റ് ചെയ്യണം. അവരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങൾ. ഞങ്ങളുടെ അടുത്ത ടെസ്റ്റ് പരമ്പര നവംബറിൽ ബംഗ്ലാദേശിനെതിരെയാണ്. അവരെ വേഗം മറികടക്കാമെന്ന് കരുതരുത്, ഏറ്റവും മികച്ച ടീമിനെ തന്നെ അണിനിരത്തണം അവർക്കെതിരെ ജയിക്കാൻ,” ഘവ്രി പറഞ്ഞു.

Read more

എന്തായാലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് മുന്നിൽ നിൽക്കേ ഏറ്റവും മികച്ച പ്രകടനമാണ് ടീം ആവശ്യപ്പെടുന്നത് എന്നുറപ്പാണ്. അതിനാൽ ഏറ്റവും മികച്ച ഇലവനെ തന്നെ നമുക്ക് പ്രതീക്ഷിക്കാം.