ഇനി അവസരം കൊടുത്തില്ലെങ്കിൽ ചെയ്യുന്നത് ക്രൂരത, ക്രീസിൽ ഉണ്ടെങ്കിൽ സ്കോർ ബോർഡ് ചലിക്കും; പ്രതികരണവുമായി രവി ശാസ്ത്രി

അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ രാഹുൽ ത്രിപാഠി അരങ്ങേറ്റം കുറിക്കുമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറയുന്നു. ത്രിപാഠി ക്രീസിൽ ഉള്ളപ്പോൾ സ്കോർ ബോർഡ് വേഗം ചലിക്കുമെന്ന് ഉറപ്പാണെന്നും ശാസ്ത്രി കരുതുന്നു.

2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോഴാണ് ത്രിപാഠി ശ്രദ്ധേയനായത്. ആഭ്യന്തര സർക്യൂട്ടിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന വലംകൈയ്യൻ 14 മത്സരങ്ങളിൽ നിന്ന് 37.5 ശരാശരിയിലും 158.23 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 413 റൺസ് നേടി. സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ താരത്തെ ടീമിൽ ഉൾപെടുത്താത്തതിന് ഒരുപാട് വിമർശനം നേരിടേണ്ടി വന്ന സാഹചര്യത്തിനൊടുവിൽ അയർലൻഡ് പരമ്പരക്കുള്ള ടീമിൽ താരത്തെ ഉൾപെടുത്തിയത്.

താൻ നേരിടുന്ന ബൗളർമാരെയോ എതിരാളികളോ ത്രിപാഠിക്ക് അമിതമായി ഭയമില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യൻ ടീം താരങ്ങളെ മാറ്റി മാറ്റി പരീക്ഷിക്കുമ്പോൾ ഒരിക്കലും ത്രിപാഠിയെ ഒഴിവാക്കരുതെന്നും ശാസ്ത്രി പറയുന്നു.

“അവൻ ക്രീസിലിരിക്കുമ്പോൾ സ്‌കോർബോർഡ് വേഗം ചലിക്കുന്നു. അവൻ എഡ്ജ്ഡ് ബോളിന്റെ പുറകെ പോകില്ല. ഷോട്ട് മേക്കിംഗ് കഴിവ്, ഓൾറൗണ്ട് കളി, ഒരു ബൗളറെയും അവന് ഭയമില്ല. മൂന്നാം നമ്പറിൽ അവൻ അത്രയും മികച്ച രീതിയിലാണ് കളിക്കുന്നത്.”

Read more

സഞ്ജു സാംസനെക്കുറിച്ച് ചോദിച്ചപ്പോൾ- ഏതൊരു ഇന്ത്യൻ താരത്തെക്കാൾ വൈവിദ്യമായ ഷോട്ട് സെലക്ഷന് ഉടമയാണെന്നും സ്ഥിരത കുറവ് മാത്രമാണ് പ്രശ്‌നമെന്നും ആയിരുന്നു ഉത്തരം.