CSK UPDATES: താനൊക്കെ എവിടുത്തെ ഫിനിഷറാടോ, ഒരുമാതിരി ഫാൻസിനെ പറയിപ്പിക്കാൻ; കട്ടകലിപ്പിൽ ധോണിയുടെ ആരാധിക; വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സി‌എസ്‌കെ) എം‌എസ് ധോണി കളി ഫിനിഷ് ചെയ്യുന്നതിൽ പരാജയപ്പെട്ട മറ്റൊരു ഐ‌പി‌എൽ മത്സരമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടീം തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ബാറ്റ് ചെയ്യാൻ എത്തി അവസാനം ചില വമ്പനടികൾ നടത്തിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ശേഷം രാജസ്ഥാനെതിരായ മത്സരത്തിലും ധോണി നിരാശപ്പെടുത്തിയതോടെ ചെന്നൈ നായകനെതിരായ വിമർശനം കൂടുതൽ ശക്തമായി.

183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിംഗ്‌സ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ മുതൽ ടെസ്റ്റ് ഫോർമാറ്റിൽ എന്ന പോലെയാണ് ബാറ്റ് ചെയ്തത്. ഒരുകാലത്ത് ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്നറിയപ്പെട്ടിരുന്ന എംഎസ്‌ഡി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ട്, 11 പന്തിൽ 16 റൺസിന് പുറത്തായി.

സിഎസ്‌കെ ആരാധകർ ആകട്ടെ തോൽ‌വിയിൽ നിരാശരായി. വൈറലായ ഒരു വീഡിയോയിൽ, എംഎസ്‌ഡി ടീമിനായി കളി പൂർത്തിയാക്കാത്തതിൽ കോപാകുലയായ ഒരു സിഎസ്‌കെ ആരാധിക എംഎസ്‌ഡിയോടുള്ള തന്റെ നിരാശ പ്രകടിപ്പിക്കുന്നത് കാണാം. ധോണി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞ ശേഷം ആരാധിക എത്രമാത്രം അസ്വസ്ഥയാണെന്ന് വ്യക്തമാണ്.

മുംബൈ ഇന്ത്യൻസിനെതിരെ സമഗ്രമായ വിജയത്തോടെയാണ് സി‌എസ്‌കെ ടൂർണമെന്റിൽ തുടക്കം കുറിച്ചത്, എന്നാൽ പിന്നീട് ആർ‌സി‌ബിക്കും രാജസ്ഥാൻ റോയൽസിനും എതിരെ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി.

View this post on Instagram

A post shared by Tanish Got Patience (@tn_tanishh)