CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആര്ജ്ജവം പോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്.

നായകൻ ഋതുരാജും യുവസ്പിന്നർ നൂർ അഹമ്മദും ഒഴികെ ഉള്ള താരങ്ങൾ ആരും തിളങ്ങാതെ പോകുന്നതും ടീമിനെ ബാധിക്കുന്നു. എന്തായലും ഈ പ്രതിസന്ധിക്കിടെ ചെന്നൈ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. ധോണിക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്-” കാര്യങ്ങൾ മാറി മാറിയും” എന്നാണ് ജഡേജ പറഞ്ഞത്. തോൽവിക്ക് പിന്നാലെ ഏറ്റവും വിമർശനം കേട്ട താരങ്ങൾ ജഡേജയും ധോണിയും ആയിരുന്നു.

എന്തായാലും ശനിയാഴ്ച ചെപ്പോക്കിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഡൽഹിയാണ് ടീമിന്റെ എതിരാളി.