ഇന്നലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ, മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോൾ ആ പോരാട്ടം ആവേശം സമ്മാനിച്ചെങ്കിലും വിവാദങ്ങളുടെ അംശവും അതിൽ കലർന്നത് ആരാധകർ ചർച്ചയാക്കി. ടോസ് സമയത്താണ് കളിയുടെ ഗതി തന്നെ തിരിച്ചുവിട്ട വിവാദ നിമിഷം ആരാധകർ കണ്ടത്.
നാണയം ടോസ് ചെയ്തതിന് ശേഷം, അത് എടുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥൻ കോയിൻ തിരിച്ചു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കിന്നത്. ഇത് ആർസിബിക്കെതിരെ ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത മുംബൈയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും നേട്ടവും ടോസും നൽകി. ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് ഐപിഎൽ ഒത്തുകളി നടക്കുന്നുണ്ട് എന്ന ആരോപണം കൂടുതൽ ഉറപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയും ചെയ്തു.
കോയിൻ താഴെ കിടന്ന വശത്തിൽ നിന്ന് വ്യത്യസ്തമായി തിരിച്ചുപിടിച്ചാണ് ടോസ് റെപ്രെസെന്ററ്റീവ് ഹാർദിക്കിന് അനുകൂലമായ വിധി ഉണ്ടാക്കിയതെന്നത് ദൃശ്യങ്ങളിലൂടെ കാണാൻ പറ്റി. ടോസ് സമയത്ത് ആരുമൊന്നും ആരോപണം ഒന്നും ഉന്നയിക്കാത്ത സംഭവം വീഡിയോ ഇറങ്ങിയതോടെ ചർച്ചയാക്കുക ആയിരുന്നു. ടോസ് സമയത്ത് തങ്ങൾക്ക് ഇത് മനസിലായില്ല എന്നാണ് കൂടുതൽ ആളുകളും പറയുന്നത്.
ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആർസിബി 8 വിക്കറ്റിന് 196 റൺസടിച്ചപ്പോൾ മുംബൈ 27 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു.
Rigged the toss too? @mipaltan pic.twitter.com/lmobHelD0S
— 🜲 (@balltamperrer) April 12, 2024
Read more