ജോസ് ബട്ട്ലർ ഈ സീസണിലെ തന്റെ മൂന്നാം സെഞ്ച്വറി നേടിയെങ്കിലും, വെള്ളിയാഴ്ചത്തെ ഐപിഎൽ 2022 ഗെയിം, ഡൽഹി ക്യാപിറ്റൽസ് (ഡിസി) ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഓൺ-ഫീൽഡ് അമ്പയർമാരുടെ വിവാദ തീരുമാനങ്ങൾ കാരണവും ഋഷഭ് പന്തിന്റെ നിരാശയുടെ പേരിലും ഓർമ്മിക്കപ്പെടും.
ആവേശകരമായ മത്സരത്തിൽ അവസാന ഓവർ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാൻ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു എന്നാൽ വിട്ട് കൊടുക്കാൻ തയാറാകാതിരുന്ന റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.
ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂനാം പന്ത് നോ ബോൾ ആയിരുന്നുവെന്ന് വാദിച്ച ഡൽഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വച്ചു. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.
പന്തിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങി. you cant send someone to the field, umpires decision is final എന്നാണ് കമന്ററി പാനലിൽ ഉള്ളവർ ആ സമയം പറഞ്ഞത്.
എന്തയാലും അമ്പയർ തന്റെ തീരുമാനം പുനപരിശോധിക്കാൻ തയ്യാറാകാതെ തന്നെ നിന്നു . ആശയകുഴപ്പത്തിനൊടുവിൽ മത്സരത്തിന്റെ അവസാന മൂന്നു പന്തിൽ രണ്ടു റൺസ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഡൽഹി മത്സരം അനുകൂലം ആയിരുന്ന സമയത്ത് കാണിച്ച ഓവർ ആവേശമാണ് അതുവരെ ഉണ്ടായിരുന്ന മേധാവിത്വം കളഞ്ഞ് കുളിച്ചത് എന്നൊരു ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ട്.
Read more
19–ാം ഓവർ മെയ്ഡനാക്കി ഒരു വിക്കറ്റും സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണയുടെ മികവും വിജയത്തിൽ നിർണായകമായി.