ഇന്ത്യ നാളെ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ആരാധകരുടെ കണ്ണുകള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയിലും ദക്ഷിണാഫ്രിക്കയുടെ മൂന്‍ നായകന്‍ ക്വിന്റണ്‍ ഡീകോക്കിലും. രണ്ടുപേരും നായകസ്ഥാനം ഒഴിഞ്ഞവരാണെങ്കിലും ടീം ഏറെ ആശ്രയിക്കുന്ന മുന്‍നിര ലോകോത്തര ബാറ്റ്‌സ്മാന്‍മാരാണ്.
മൂന്ന് മത്സരങ്ങള്‍ നീണ്ട ഏകദിന പരമ്പരയിലെ ആദ്യ മത്സരം പാര്‍ലിലെ ബോളാണ്ട് പാര്‍ക്കില്‍ ബുധനാഴ്ചയാണ് തുടങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഏകദിന ടീമിന്റെ ചുമതല രോഹിത് ശര്‍മ്മയ്ക്ക് കൊടുത്ത ശേഷം ആദ്യമായിട്ടാണ് വിരാട് കോഹ്ലി ഏകദിനത്തില്‍ കളിക്കാനിറങ്ങുന്നത്. ഈ പരമ്പരയില്‍ രോഹിത് ശര്‍്മ്മ കളിക്കുന്നില്ലെങ്കിലും നായകസഥാനം കെഎല്‍ രാഹുലിനാണ്. 95 ഏകദിനങ്ങളില്‍ ടീമിനെ നയിച്ചിട്ടുള്ള കോഹ്ലിയുടെ കീഴില്‍ ഇന്ത്യ 65 – 27 ആണ് വിജയപരാജയങ്ങള്‍.
2020 ഫെബ്രുവരിയില്‍ വൈറ്റ്‌ബോള്‍ ടീമിന്റെ നായകനായ ഡീകോക്ക് പിന്നീട് ടെസ്റ്റ് നായക പദവിയിലേക്ക മാറുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഡീന്‍ എല്‍ഗാറിന് ടെസ്റ്റ് നായക പദവി ഡീന്‍ എല്‍ഗാര്‍ വിട്ടൊഴിഞ്ഞത്. അവസാന രണ്ടു ടെസ്റ്റിലും ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഡീക്കോക് വിട്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് എതിരേ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുള്ള ക്വിന്റണ്‍ ഡീകോക്കില്‍ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
Read more
2013 ല്‍ ഇന്ത്യയ്ക്ക് എതിരേ നടന്ന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരമാണ് ഡീകോക്ക്. ഡിസംബര്‍ 5 ന് 135 റണ്‍സ എടുത്ത ഡീകോക്ക് ഡിസംബര്‍ 8 ന് നടന്ന രണ്ടാം ഏകദിനത്തില്‍ 106 റണ്‍സും അടിച്ചു. തൊട്ടുപിന്നാലെ ഡിസംബര്‍ 11 ന് നടന്ന മൂന്നാം മത്സരത്തില്‍ 101 റണ്‍സ് നേടിയ ഡീകോക്ക് മൂന്ന് മത്സരങ്ങളിലുമായി 342 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു.