തോറ്റ് മൈതാനം വിട്ടിട്ടും രണ്ടാമതും അവസരം, അതും തുലച്ച് സിംബാബ്‌വെ

കഴിഞ്ഞ മത്സരത്തിൽ കാണിച്ച ആവേശത്തിന്റെ നൂറിൽ ഒരു അംശം ഇന്ന് ഞങ്ങളുടെ ടീം കാണിച്ചിരുന്നെങ്കിൽ എന്നാകും ഇന്നത്തെ മത്സരശേഷം സിംബാബ്‌വെ ആരാധകർ വിചാരിച്ചിട്ടുണ്ടാകുക. ആനാവശ്യമായ വലിച്ചെറിഞ്ഞ് തുടക്കത്തിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞില്ലായിരുന്നു എങ്കിൽ വിജയം സിംബാവേ സ്വന്തമാക്കുമായിരുന്നു ഇന്നും

ബംഗ്ലാദേശ് ഉയർത്തിയ 151 റൺസ് ലക്‌ഷ്യം പിന്തുടർന്ന് സിംബാവേ 5 റൺസ് അകലെ വീണതോടെ ബി ഗ്രൂപ്പിലെ നിർണായക വിജയത്തോറെ സെമി സാധ്യതകൾ വർദ്ധിപ്പിക്കാൻ ബംഗ്ളാദേശിനായി. ട്വിസ്റ്റുകൾ അവസാന ബോൾ വരെ നീണ്ട മത്സരത്തിലായിരുന്നു ബംഗ്ലാദേശിന്റെ ആവേശ ജയം.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു, 71 റൺസെടുത്ത ഓപ്പണർ ഷാന്റോയാണ് ബംഗ്ലാദേശ് ഇന്നിങ്സിലെ ടോപ് സ്‌കോറർ. കൂട്ടാളികൾ എല്ലാവരും വന്നപ്പോഴും ക്രീസിൽ അടിയുറച്ച് മികച്ച ഇന്നിംഗ്സ് കളിക്കാൻ താരത്തിനായി. അച്ചടക്കമുള്ള ബൗളിങ്ങും നല്ല ഫീൽഡിങ്ങുമായി സിംബാവെയും കളം നിറഞ്ഞു. എന്തായാലും 151 എന്നത് സിംബാവെക്ക് മറികടക്കാൻ ഉള്ള സ്കോർ മാത്രമായിരുന്നു.

ആവേശം അമിതാവേശയപ്പോൾ കിട്ടിയ പണിയാണ് സിംബാബ്‌വെഅനുഭവിച്ചത്. അനാവശ്യ ഷോട്ടുകൾ കളിച്ച് ബാറ്റ്‌സ്മാൻമാർ എല്ലാവരും ഒന്നിന് പുറകെ ഒന്നായി കൂടാരം കയറുക ആയിരുന്നു. സീൻ വില്യംസ് 64 റൺ നേടിയ മനോഹരമായ ഇന്നിംഗ്സ് കളിച്ചു എങ്കിലും ആ സമയം മത്സരം കൈവിട്ട് പോയിരുന്നു.

അവസാന പന്തിൽ ജയിക്കാൻ 4 റൺ വേണ്ടിയിരിക്കെ സിംബാബ്‌വെ ബാറ്റ്സ്മാനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ ബംഗ്ലാദേശ് നാഗിൻ ഡാൻസ് തുടങ്ങിയിരുന്നു. എന്നാൽ കീപ്പർ നിശ്ചിത സ്ഥാനത്ത് നിന്നല്ല സ്റ്റമ്പിങ് പൂർത്തിയാക്കിയത്, അതിനാൽ പന്ത് നോ ബോളായി, ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ ബോൾ ഒരു മിസ് ഹിറ്റായതോടെ ബംഗ്ലാദേശ് അർഹിച്ച ജയവുമായി മടങ്ങി