ബുംറ സീരീസിൽ ആകെ നേടിയ വിക്കറ്റ് 25, രോഹിത് ശർമ ആകെ നേടിയ റൺസ് 22; ഓപ്പണിങ്ങിൽ തിരിച്ചെത്തിയായിട്ടും പതിവ് തെറ്റിക്കാതെ ഒറ്റ അക്കത്തിൽ ഔട്ട് ആയി ഇന്ത്യൻ ക്യാപ്റ്റൻ

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ്ങിൽ തിരിച്ചെത്തിയിട്ടും ഒരു മാറ്റവുമില്ലാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മെൽബണിൽ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സിലെ 474 സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. മൂന്ന് റൺസെടുത്ത രോഹിതിനെ സ്‌കോട്ട് ബോളണ്ടാണ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും മധ്യനിരയിലിറങ്ങിയ താരത്തിന് പിടിച്ചു നിൽക്കാൻ പോലും സാധിച്ചില്ല.

‘ക്ലൗൺ കോഹ്‌ലി’; രാജാവ് എന്ന് പുകഴ്ത്തിയവരെ കൊണ്ട് കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യൻസ്

അതേ സമയം ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസീസ് കൂറ്റൻ സ്കോർ നേടിയെടുത്തു. 474 റൺസാണ് ഓസീസ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും അർധ സെഞ്ച്വറി നേടിയ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ്, 49 റൺസ് നേടിയ കമ്മിൻസ് എന്നിവരുടെ മികവിലാണ് ഓസീസ് ഈ മികച്ച സ്കോറിലെത്തിയത്.

ഇന്ത്യയുടെ ഒരുകാലത്തെ ഏറ്റവും മികച്ച ബാറ്റർമാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും മോശം പ്രകടനം ആരാധകർക്കിടയിൽ വലിയ നിരാശയാണ് പകർന്നു നൽകുന്നത്. 3,10, 6, 3 എന്നിങ്ങനെയാണ് ക്യാപ്റ്റൻ രോഹിതിന്റെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ സ്കോർ കാർഡ്. അതിൽ രണ്ടാം ടെസ്റ്റിലെ പത്ത് റൺസ് മാത്രമാണ് രണ്ടക്കം കണ്ടത്.

Read more