ധോണിക്ക് ആ കാര്യത്തിൽ ഇപ്പോൾ താത്പര്യമില്ല, ചെന്നൈ നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങൾ അവർ ആയിരിക്കും; വെളിപ്പെടുത്തി ജഡേജ

ഐപിഎൽ ഗവേണിംഗ് കൗൺസിൽ നിയമങ്ങളും ചട്ടങ്ങളും പ്രഖ്യാപിച്ചതോടെ എല്ലാ ഫ്രാഞ്ചൈസികളും കളിക്കാരെ നിലനിർത്തുന്നതിനുള്ള കണക്കുകൂട്ടലുകൾ ആരംഭിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് എംഎസ് ധോണിയെ അൺക്യാപ്ഡ് കളിക്കാരനായി നിലനിർത്താൻ അനുവദിക്കുന്ന ഒരു നിയമം ബിസിസിഐ കൊണ്ടുവന്നതിനാൽ തന്നെ അവർ ഹാപ്പിയാണ് എന്ന് പറയാം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങളെ അൺക്യാപ്ഡ് ക്രിക്കറ്റർമാരായി നിലനിർത്താം എന്നതാണ് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലോ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒരു കേന്ദ്ര കരാർ കൈവശം വെച്ചിട്ടില്ലെങ്കിലോ ക്യാപ്ഡ് ഇന്ത്യൻ കളിക്കാരൻ അൺക്യാപ്പ് ചെയ്യപ്പെടും. ഈ നിയമം ഇന്ത്യൻ കളിക്കാർക്ക് മാത്രം ബാധകമാണ്.

എംഎസ് ധോണിക്ക് അതിനാൽ തന്നെ നാല് കോടി രൂപ ലഭിക്കും. ധോണിയെ അവർ നിലനിർത്തുമെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ പറഞ്ഞു.”എംഎസ് ധോണി ഉറപ്പാണ്. അവൻ ഒരു അൺക്യാപ്ഡ് കളിക്കാരനായി മാറിയിരിക്കുന്നു, അവരുടെ നമ്പർ 1 അല്ലെങ്കിൽ നമ്പർ 2 ആകുന്നതിൽ അയാൾക്ക് പ്രശ്‌നമില്ല, ”അജയ് ജഡേജ ജിയോസിനിമയിൽ പറഞ്ഞു.

ഋതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നിവരെ ചെന്നൈ നിലനിർത്തണമെന്നും ജഡേജ പറഞ്ഞു. “ക്യാപ്റ്റൻ ഋതുരാജ് ഫ്രാഞ്ചൈസിക്കൊപ്പം തുടരും. രവീന്ദ്ര ജഡേജയാണ് പ്ലെയിംഗ് ഇലവനിൽ ആവശ്യമുള്ള മറ്റൊരു താരം. പിന്നെയുള്ളത് പാതിരാണയാണ്. ഇവർ മൂന്നും സിഎസ്‌കെയ്ക്ക് അനുയോജ്യരാണ് ”അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ചെന്നൈയെ സംബന്ധിച്ച് ലേലത്തിലൂടെ അവർ ധോണിക്ക് ഒരു പകരക്കാരൻ താരത്തെ കണ്ടെത്താൻ ശ്രമിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

Read more