മൂന്ന് വര്‍ഷത്തിന് ശേഷം ധോണി ലൈക്കിയ ട്വീറ്റ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ടീമില്‍ ഇതുവരെയുള്ള മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമേതുമില്ല. ഏകദിന ക്രിക്കറ്റില്‍ ധോണിയുടെ മികവിന് ക്രിക്കറ്റ് മൈതനാങ്ങള്‍ നിരവധി തവണ സാക്ഷിയായപ്പോള്‍ ഇന്ത്യ പല കപ്പുകളുമുയര്‍ത്തി. സൂപ്പര്‍ താരമികവില്‍ ലോകമെമ്പാടും ധോണിക്ക് ആരാധകരുണ്ട്. 67 ലക്ഷം ആളുകളാണ് ധോണിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

ലക്ഷക്കണക്കിന് ആരാധകര്‍ ഫോളോവേഴ്‌സായുണ്ടെങ്കിലും ഇതുവരെ 45 തവണ മാത്രമാണ് ധോണി ട്വീറ്റ് ചെയ്തിട്ടുള്ളത്. വീരേന്ദര്‍ സേവാഗടക്കമുള്ള താരങ്ങളെ അപേക്ഷിച്ച് ട്വിറ്ററില്‍ ധോണി തീരെ സജീവമല്ലെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. എന്ത് കാര്യവും സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന ധോണിക്ക് ആറ്റിക്കുറിച്ച് എഴുതുന്ന ട്വിറ്റര്‍ ഇഷ്ടപ്പെടില്ലെന്നാണ് ആരാധകരും കരുതുന്നത്.

ട്വീറ്റിടുന്നത് പോട്ടെ, ലൈക്ക് പോലും ചെയ്യാന്‍ ധോണി മെനക്കെടാറില്ല. ഇതുവരെ മൂന്ന് ട്വീറ്റുകള്‍ക്ക് മാത്രമാണ് ധോണി ലൈക്ക ചെയ്തിരിക്കുന്നത്. ഏറ്റവും അവസാനമായി ധോണിയുടെ വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ലൈക്ക് ചെയ്ത് ട്വീറ്റ് കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി ചെയ്ത ലൈക്കാണിത്. ഇന്‍ഖാബര്‍ എന്ന അക്കൗണ്ടില്‍ നിന്ന് ഹിന്ദിയിലുള്ള ട്വീറ്റിനാണ് ധോണി ലൈക്ക ചെയ്തിരിക്കുന്നത്. 2019ല്‍ നടക്കുന്ന ലോകകപ്പില്‍ വിരാട് കോ്ഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ജേതാക്കളാകുമെന്നഴുതിയിരിക്കുന്ന ട്വീറ്റിന്റെ അവസാനം മാച്ച് ഫിക്‌സഡ് എന്നും ചേര്‍ത്തിട്ടുണ്ട്. ഈ ട്വീറ്റിനാണ് മഹേന്ദ്ര സിങ് ധോണിയുടെ ലൈക്ക്.

വിരാട് കോഹ്ലി, രവിശാസ്ത്രി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ബിസിസിഐ, കപില്‍ ദേവ് തുടങ്ങിയ അക്കൗണ്ടുകളെല്ലാം ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേസായിയുടെ ട്വീറ്റിന് 2013 മാര്‍ച്ച് പത്തിന് ലൈക്ക് നല്‍കിയ ശേഷം 2014 ഡിസംബര്‍ 31നാണ ധോണി അവസാനമായി ഒരു ട്വീറ്റിന് ലൈക്ക് ചെയ്തിരുന്നത്. ബിസിസിഐയുടെ രഞ്ജി ട്രോഫി മത്സരവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിനാണ് അന്ന് ധോണി ലൈക്ക് നല്‍കിയത്.