ധോണിയുടെ സിക്‌സും ശാസ്ത്രിയുടെ കമന്ററിയും, മറക്കാൻ പറ്റുമോ ആരാധകരെ ആ ദിവസം; മറ്റൊരു ലോകകപ്പ് നേട്ടത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 14 വർഷം

രവി ശാസ്ത്രിയുടെ ആവേശകരമായ കമന്ററിക്കൊപ്പം, 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ എംഎസ് ധോണിയുടെ സിക്‌സ്, ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ജീവിതകാലത്ത് നിറഞ്ഞുനിൽക്കുന്ന ഓർമ്മകൾ ആയിരിക്കും. 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയിട്ട് ഇന്ന് 14 വർഷങ്ങൾ തികയുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് ആ ഫൈനലിൽ കാര്യങ്ങൾ എതിരായിരുന്നു. ടോസ് നഷ്ടപ്പെടുന്നു, ശ്രീലങ്ക ഉയർത്തിയ കൂറ്റൻ സ്കോർ കാണുന്നു. അതുവരെ ലോകകപ്പിൽ ഒരു ടീമും സ്കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല ഉൾപ്പടെ പല കാര്യങ്ങളും എതിര് നിൽക്കുമ്പോഴാണ് നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആവേശത്തിന് നിരാശയുടെ കാഴ്ച്ച സമ്മാനിക്കാതെ കിരീടം ഉയർത്തിയത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കായിക നേട്ടങ്ങളിലൊന്ന് 2011 ലെ അവരുടെ ലോകകപ്പ് വിജയമായിരുന്നു. ഇന്ത്യ . ശ്രീലങ്ക ഫൈനൽ ക്രിക്കറ്റ് ആരാധകർക്ക് അവിസ്മരണീയമായ അനുഭവം നൽകി, അതേസമയം ഫൈനലിൽ കാഴ്ചക്കാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്തായലും ആ ലോകകപ്പ് വിജയത്തിൽ ഓരോ ഇന്ത്യൻ താരവും നിർണായക പങ്ക് വഹിച്ചു. ധോണിയുടെ സിക്‌സും വിജയവും ആഘോഷിക്കപ്പെടുമ്പോൾ അവിടെ ഫൈനലിൽ ഇന്ത്യ തകർന്നടിഞ്ഞ നിമിഷം പോരാടിയ ഗംഭീറിനെ നമ്മൾ മറക്കുമ്പോൾ അയാൾ പരസ്യമായി വിഷമം അറിയിച്ചത് അതുകൊണ്ടാണ്.

എന്തായാലും 14 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ ലോകകപ്പ് നേട്ടത്തിന് ശേഷം. മറ്റൊരു ഏകദിന ലോകകപ്പ് വിജയം സ്വന്തമാക്കാൻ ഇന്ത്യ കാത്തിരിക്കുകയാണ്.

Read more