ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും 2017 ഡിസംബറിൽ വിവാഹിതരായി. 2024-ൽ, ദമ്പതികൾ വിവാഹത്തിൻ്റെ 7 വർഷങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഒപ്പം വാമിക, അകായ് എന്നീ രണ്ട് മക്കളുടെ മാതാപിതാക്കളുമാണ്. എന്നാൽ വിരാടിന് മുമ്പ് അനുഷ്ക മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ നിങ്ങൾക്കറിയാമോ?
വിരാടിനെ പരിചയപ്പെടുന്നതിന് മുന്നേ അനുഷ്‌ക ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുമായി പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ആപ് കി അദാലത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, നടിയുമായുള്ള ബന്ധത്തെക്കുറിച്ച് റെയ്‌നയോട് ചോദിച്ചപ്പോൾ അത് നിഷേധിക്കാനും അന്ന് റെയ്ന തയ്യാറായില്ല. അത് അവരുടെ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ഇരട്ടി വേഗത്തിലാക്കി.
Read more
അവതാരക സിമി ഗരേവാളുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, അനുഷ്ക ശർമ്മ തൻ്റെ വിവാഹത്തോടുള്ള ശക്തമായ പ്രതിബദ്ധതയെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹത്തിൻ്റെ പവിത്രതയിലുള്ള തൻ്റെ വിശ്വാസത്തെ അവർ ഊന്നിപ്പറയുകയും കരിയറിനെക്കാൾ കുടുംബത്തിന് മുൻഗണന നൽകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയെ വിവാഹം കഴിച്ചതിന് ശേഷം തൻ്റെ സിനിമാ പ്രോജക്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അനുഷ്കയുടെ തിരഞ്ഞെടുപ്പ് ഈ വ്യക്തിപരമായ പ്രതിബദ്ധതയോടുള്ള അവളുടെ അർപ്പണബോധത്തെ എടുത്തുകാണിക്കുയും ചെയ്യുന്നു.