ഐ.പി.എല്ലില്‍ ആ ടീം തന്നെ സ്വന്തമാക്കാത്തതില്‍ നിരാശ; വെളിപ്പെടുത്തി പൂജാര

ഐ.പി.എല്ലില്‍ തന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ടീമായ ഗുജറാത്ത് ലയണ്‍സില്‍ കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ പങ്കുവെച്ച് ചേതേശ്വര്‍ പൂജാര. ഐ.പി.എല്ലില്‍ 2016,17 സീസണുകളില്‍ മാത്രം കളിച്ച ടീമാണ് ഗുജറാത്ത് ലയണ്‍സ്. എന്നാല്‍ ഈ സമയത്തെ ലേലത്തില്‍ പൂജാരയെ ആരും വാങ്ങിയിരുന്നില്ല.

“ഗുജറാത്ത് ലയണ്‍സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ എനിക്ക് നിരാശയുണ്ട്. എന്നാല്‍ അത് എന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കാര്യമല്ല. ഞാന്‍ അവരുടെ ഭാഗമായിരുന്നുവെങ്കില്‍ അത് വളരെ നന്നായിരുന്നു. എന്നാല്‍ അത് പഴയ കാര്യമാണ്. ജീവിതം ഏറെ മുന്നോട്ട് പോയി” പുജാര പറഞ്ഞു.

IPL 2017 Team Preview: Gujarat Lions - YouTube

ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വീണ്ടും ഐ.പി.എല്ലിന്റെ ഭാഗമായിരിക്കുകയാണ് പൂജാര. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് അടിസ്ഥാന വിലയായ 50 ലക്ഷം രൂപ നല്‍കി ഇത്തവണത്തെ ലേലത്തില്‍ പൂജാരയെ സ്വന്തമാക്കിയത്.

IPL 2021: Pujara, Uthappa, Gowtham hit CSK nets ahead of new season- WATCH | Hindustan Times

ടി20 ഫോര്‍മാറ്റില്‍ തീര്‍ത്തും മോശം പ്രകടനമാണ് പൂജാരയുടേത്. 30 ഐ.പി.എല്ലില്‍ നിന്നായി 20.53 ശരാശരിയില്‍ 390 റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് നേടാനായത്. കരിയറിലാകെ 64 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര, 109.35 സ്ട്രൈക്ക് റേറ്റ് സഹിതം 1356 റണ്‍സാണ് നേടിയിട്ടുള്ളത്. 2014 ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരുന്ന പൂജാരയ്ക്ക് അതിന് ശേഷം ഒരു ടീമിലും ഇടം നേടാനായില്ല.