ഈ വനിതാദിനത്തിൽ മിൽമ പങ്കുവച്ച പോസ്റ്റ് ചർച്ചയായി മാറുകയാണ്. ‘അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍’ എന്ന കുറിപ്പോടെ മിൽമ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ’. മിൽമയുടെ കാർഡിൽ പറയുന്നു. അതേസമയം “വനിതാ ദിനത്തിനായി നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം” എന്ന കുറിപ്പോടെ മിൽമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.
View this post on InstagramRead more