ഈ ഗ്രൗണ്ടിൽ രഞ്ജി ട്രോഫി പോലും നടത്തരുത്, മഹാ മോശം അവസ്ഥയാണ് ഇന്നലെ കണ്ടത്; ധർമ്മശാലയിലെ ഗ്രൗണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ടീം; നടന്ന കാര്യം ഞെട്ടിക്കുന്നത്

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ധർമ്മശാലയിലെ നവീകരിച്ച എച്ച്പിസിഎ സ്റ്റേഡിയത്തിൽ 2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, ഔട്ട്ഫീൽഡിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉയർന്നു. മത്സരത്തിന്റെ തലേ ദിവസം തന്നെ പിച്ചിന്റെ അവസ്ഥ സംബന്ധിച്ച ആശങ്കകൾ ഉണർന്നു. ശനിയാഴ്ച നടന്ന മത്സരത്തിനിടെ അഫ്ഗാൻ താരത്തിന് പരിക്ക് ഏൽക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ മുജീബ്-ഉർ-റഹ്മാന് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഡൈവ് ചെയ്‌തതിനെ തുടർന്ന് പരിക്കേൽക്കുകയും ആ സമയത് നിലത്ത് നിന്ന് കുറച്ച് ചെളി പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു. ക്രിക്ക്ബസുമായി സംസാരിച്ച അഫ്ഗാനിസ്ഥാൻ ടീം മാനേജ്‌മെന്റിലെ ഒരു അംഗം പറയുന്നതനുസരിച്ച്, വേദിയുടെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“നിർഭാഗ്യകരമാണ് സംഭവിച്ച കാര്യങ്ങൾ. ഗ്രൗണ്ട് കാഴ്ചയിൽ അതിശയിപ്പിക്കുന്നതാണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഇതുവരെ സജ്ജീകരിച്ചിട്ടില്ല. നിലവിലെ ഈ അവസ്ഥ അന്താരാഷ്ട്ര ക്രിക്കറ്റിന് സ്വീകാര്യമല്ല. മഴ പോലുള്ള ഘടകങ്ങൾ പ്രശ്‌നത്തിന് കാരണമായേക്കാം, എന്നിരുന്നാലും, അത് ഇപ്പോൾ തയ്യാറായിട്ടില്ല.” അഫ്ഗാൻ അംഗം പറഞ്ഞു.

Read more

ഔട്ട് ഫീൽഡ് മുൻപും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഈ വർഷമാദ്യം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം മൈതാനത്ത് വേണ്ടത്ര പുല്ല് ഇല്ലാത്തതിനാൽ മത്സരം മാറ്റേണ്ടി വന്നു. കൂടാതെ, സെപ്തംബർ പകുതിയോടെ ഔട്ട്ഫീൽഡിൽ ഫംഗസ് പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.