രോഹിത്തിനെ 'വലിയ രൂപം' കണ്ട് വിലയിരുത്തരുത്; വെളിപ്പെടുത്തലുമായി ടീം സ്റ്റാഫ്, വിമര്‍ശകര്‍ക്ക് ഞെട്ടല്‍

ഇന്ത്യന്‍ ടീമിന്റെ സെലക്ഷനില്‍ യോയോ ടെസ്റ്റിന്റെ പങ്ക് വലുതാണ്. ഇത് കളിക്കാരുടെ മികച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കരുത്തും കണ്ടീഷനിംഗ് പരിശീലകനുമായ അങ്കിത് കാലിയാര്‍, കളിക്കാര്‍ എങ്ങനെയാണ് കഠിനമായ ഷെഡ്യൂളിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ മികച്ച ശാരീരികാവസ്ഥ നിലനിര്‍ത്തുന്നത് എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടു.

കാളിയാര്‍ പറയുന്നതനുസരിച്ച്, ഓരോ കളിക്കാരനും വ്യക്തിഗത പരിശീലന രീതിയാണ് പിന്തുടരുന്നത്. ഫിറ്റ്‌നസില്‍ എന്നും ഞെട്ടിക്കുന്ന താരം ഇന്ത്യന്‍ മുന്‍ താര. വിരാട് കോഹ്‌ലിയാണ്. വിരാട് കോഹ്‌ലി ക്യാപ്റ്റനായി വന്നതിനു ശേഷമാണ് ടീമിന്റെ ഫിറ്റ്നസ് നിലവാരത്തില്‍ അടിമുടി മാറ്റം വന്നത്. എന്നാല്‍ വണ്ണക്കൂടുതല്‍ ചൂണ്ടിക്കാട്ടി രോഹിത് ശര്‍മ്മ എന്നും പരിഹാസിതനാകാറുണ്ട്. പക്ഷേ വലിയ രൂപമാണെങ്കിലും വിരാട് കോഹ്ലിയെപ്പോലെ രോഹിത്തും ഫിറ്റാണെന്ന് കാലിയാര്‍ എടുത്തുപറഞ്ഞു.

രോഹിത്തിനു വളരെ മികച്ച ഫിറ്റ്നസാണുള്ളത്. കാണുമ്പോള്‍ തടിച്ച ശരീരമാണ് അദ്ദേഹത്തിന്റേത്. പക്ഷെ എല്ലായ്പ്പോഴും യോ-യോ ടെസ്റ്റില്‍ രോഹിത് വിജയിക്കാറുണ്ട്. വിരാട് കോഹ്‌ലിയുടെ അത്ര തന്നെ ഫിറ്റാണ് അദ്ദേഹം. അമിത വണ്ണമുണ്ടെന്നു രോഹിത്തിനെ കാണുമ്പോള്‍ തോന്നും. പക്ഷെ ചടുലതയും ചലനാത്മകതയും ആരെയും അതിശയിപ്പിക്കും. മികച്ച ഫിറ്റ്നസുള്ള കളിക്കാരുടെ നിരയില്‍ തന്നെയാണ് രോഹിത്തിന്റെ സ്ഥാനം.

ഫിറ്റ്നസിന്റെ കാര്യത്തിാല്‍ വിരാട് സ്വയം ഒരു ഉദാഹരണമായി മുന്നില്‍ നിന്നു നയിക്കുകയാണ്. ടീമില്‍ ഫിറ്റ്നസ് സംസ്‌കാരം സൃഷ്ടിച്ചെടുത്തത് അദ്ദേഹമാണ്. നിങ്ങളുടെ ടീമിലെ ടോപ് പ്ലെയര്‍ ഇത്രയും ഫിറ്റാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്കു ഒരു മാതൃകയായി മാറുകയാണ്. മറ്റുള്ളവരിലും ആത്മവിശ്വാസം പകരുന്നത് വിരാടാണ്- കാലിയാര്‍ പറഞ്ഞു.