ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതിലെ സര്‍പ്രൈസ് യുവതാര തിലക് വര്‍മയുടെ സാന്നിധ്യമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരത്തെ വലിയ ടൂര്‍ണമെന്റിലേക്ക് പരിഗണിച്ചത് സ്വാഭാവികമായും ക്രിക്കറ്റ് പണ്ഡിതരിലും ആരാധകരിലും ഞെട്ടലുണ്ടാക്കി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മുന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്.
തിലക് വര്‍മ്മയെ നേരിട്ട് ഏകദിന ലോകകപ്പില്‍ കളിപ്പിക്കരുതെന്നാണ് ശ്രീകാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലോ ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലോ തിലകിനെ കളിപ്പിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്.
വലിയൊരു ടൂര്‍ണമെന്റില്‍ തിലക് വര്‍മ്മയ്ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കരുത്. അതിന് മുമ്പ് ഒരു ഏകദിന പരമ്പരയില്‍ അവസരം നല്‍കണം. തിലക് വര്‍മ്മ ഭാവി വാഗ്ദാനമാണ്. ഏഷ്യാ കപ്പ് അയാള്‍ക്ക് വലിയ അവസരമാണ്.
Read more
പ്രകടന മികവില്‍ മാത്രമല്ല, സ്ഥിരതയിലും തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ ടീമിന് പ്രതീക്ഷ നല്‍കി. ഏഷ്യാ കപ്പിലൂടെ തിലക് കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ഏകദിന ലോകകപ്പില്‍ കളിപ്പിക്കും മുമ്പ് തിലകിന് കുറച്ച് മത്സരങ്ങള്‍ നല്‍കി അദേഹത്തെ വളര്‍ത്തിയേടുക്കേണ്ടതുണ്ട്- ശ്രീകാന്ത് പറഞ്ഞു.