കൈ എടുക്കെടാ ഷാൻ മസൂദ്, അത്രമാത്രം ഉള്ള കൂട്ടൊന്നും വേണ്ട; പാകിസ്ഥാൻ ക്രിക്കറ്റിലെ പൊട്ടിത്തെറി കാണിക്കുന്ന വീഡിയോ പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (ഡബ്ല്യുടിസി) നടന്നുകൊണ്ടിരിക്കുന്ന സൈക്കിളിൽ തങ്ങളുടെ നിർണായക മത്സരത്തിൽ വിജയിക്കാമെന്നും അതിലൂടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താമെന്നും ഉള്ള പാകിസ്ഥാൻ്റെ പ്രതീക്ഷകൾ ഞായറാഴ്ച അസ്തമിച്ചു. റാവൽപിണ്ടിയിൽ നടന്ന പരമ്പര-ഓപ്പണറിൽ ബംഗ്ലാദേശ് 10 വിക്കറ്റിന് ജയിച്ചു. പാകിസ്ഥാൻ പോലെ ഒരുപാട് മികച്ച പേസറുമാർ ഉള്ള ടീമിനെതിരെ വിജയം നേടാൻ സാധിച്ചത് ബംഗ്ലാദേശിന് ഗുണമായി. വിദേശത്ത് ബംഗ്ലാദേശിൻ്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.

ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എടുത്ത് ഡിക്ലയർ ചെയ്യ്തു, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 565 റൺസിന്‌ ഓൾ ഔട്ട് ആയി. 117 ലീഡ് നേടിയ അവർക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ 146 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. സമനിലയിൽ കളി അവസാനിപ്പിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്ന പാക്കിസ്ഥാനെ മികച്ച ബോളിങ് യൂണിറ്റിന്റെ സഹായത്തോടെ ബംഗ്ലാദേശ് എരിഞ്ഞിടുക ആയിരുന്നു. ബംഗ്ലാദേശിന് വിജയിക്കാൻ വെറും 29 റൺസ് മാത്രം മതിയായിരുന്നു.

എന്നിരുന്നാലും, മത്സരത്തിന് ശേഷം, ക്യാപ്റ്റൻ ഷാൻ മസൂദും സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയും ഉൾപ്പെടുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. ബംഗ്ലാദേശ് ഇന്നിങ്സിനിടെയാണ് ഈ സംഭവം നടന്നത്. ഇത് പാകിസ്ഥാൻ ക്രിക്കറ്റിൽ കാര്യങ്ങൾ അത്ര സുഖമല്ല എന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ലോകത്തിന് മുന്നിൽ നൽകുന്നത്. വീഡിയോയിൽ, ഒരു ടീം ഹർഡിലിനിടെ ഷഹീൻ്റെ അടുത്ത് നിൽക്കുകയായിരുന്നു ഷാൻ മസൂദ് താരത്തിന്റെ തോളിൽ കൈ വെച്ചിട്ടുണ്ടായിരുന്നു. ഷഹീൻ ഉടനടി സഹതാരത്തിന്റെ കൈ തട്ടി മാറ്റുക ആയിരുന്നു.

മുഖ്യ പരിശീലകൻ ജേസൺ ഗില്ലസ്‌പിയുമായി ഷാൻ ചൂടേറിയ സംഭാഷണം നടത്തുന്ന ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ വന്നത്.