ബോളർ ആയി എന്നെ ഒതുക്കാമെന്ന് കരുതേണ്ട, എനിക്ക് ഇഷ്ടം ബാറ്റ് ചെയ്യാനാണ്; അതിലൂടെ എന്നെ ലോകം അറിയും എന്ന് അവൻ പറഞ്ഞു; ഇന്ത്യൻ താരത്തെക്കുറിച്ച് ഇതിഹാസം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയും കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ അദ്ദേഹത്തെ പറഞ്ഞ വാക്കുകളെക്കുറിച്ച് ഇന്ത്യൻ ഇതിഹാസ താരം ദിലീപ് വെങ്‌സർക്കാർ. ഇന്ത്യയുടെ ലൈനപ്പിലെ നാലാമത്തെ സീമറായി ഒരിക്കൽ ഗാംഗുലിയെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വെങ്‌സർക്കാർ വെളിപ്പെടുത്തി.

മുംബൈയിൽ നടന്ന ‘ഫാബ് ഫൈവ് ദ പാണ്ഡവാസ് ഓഫ് ഇന്ത്യയുടെ ബാറ്റിംഗ്’ എന്ന പുസ്തകത്തിൻ്റെ പ്രകാശന വേളയിലാണ് വെങ്സർക്കാർ സംഭവം ഓർത്തത്. ദിലീപ് വെങ്‌സർക്കറിനൊപ്പം സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ ഇതിഹാസ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സൗരവ് ഗാംഗുലിയുടെ അന്താരാഷ്ട്ര കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ, 1992-ൽ ഓസ്‌ട്രേലിയയിൽ സീമർ ഫ്രണ്ട്‌ലി സാഹചര്യങ്ങളിൽ ഗാംഗുലിയെ നാലാമത്തെ സീമറായി തിരഞ്ഞെടുത്തത് എങ്ങനെയെന്ന് ദിലീപ് വെങ്‌സർക്കാർ വെളിപ്പെടുത്തി. 1992 ജനുവരിയിലാണ് ഗാംഗുലി തൻ്റെ ഏകദിന അരങ്ങേറ്റം നടത്തിയത്. തനിക്ക് ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ഗാംഗുലി പറഞ്ഞതായി വെങ്‌സർക്കാർ പറഞ്ഞു

“ആ പര്യടനത്തിൽ അദ്ദേഹത്തെ (സൗരവ് ഗാംഗുലി) നാലാമത്തെ സീമറായി തിരഞ്ഞെടുക്കുകയും നെറ്റ്‌സിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ഡെലിവറികൾക്ക് ശേഷം, ‘ഞാനൊരു ബൗളറല്ല, എനിക്ക് ബാറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

ബോളർ എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഗാംഗുലി ബാറ്റർ എന്ന നിലയിലാണ് പ്രശസ്തനായത്.