വെള്ളിയാഴ്ച അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ധോണി കളിക്കില്ല എന്നതൊക്കെ ആര് പറഞ്ഞതാണെന്നും അയാൾക്ക് യാതൊരു ഫിറ്റ്നസ് പ്രശ്നങ്ങളും ഉള്ളതായി തനിക്ക് അറിയില്ലെന്നും പറയുകയാണ് ഫ്ലെമിംഗ്. ധോണിക്ക് കാൽമുട്ടിന് വേദനയുണ്ടെന്ന് സമ്മതിച്ച ഫ്ലെമിംഗ്, അദ്ദേഹത്തിന് വിശ്രമം നൽകുന്നതിനെക്കുറിച്ച് സിഎസ്‌കെ ക്യാമ്പിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റതിനാൽ ധോണിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ധോണി ടീമിനെ നയിച്ചെങ്കിലും ചെന്നൈ അഞ്ച് വിക്കറ്റിന് തോറ്റു.
കഴിഞ്ഞ ദിവസമാണ് ചെന്നൈയുടെ പരിശീലനത്തിനിടെ ധോണിക്ക് പരിക്കേറ്റതായിട്ടും അദ്ദേഹം മുടന്തി നടക്കുന്നതായിട്ടുമുള്ള വിഡിയോകൾ പുറത്ത് വന്നിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ധോണിയെക്കുറിച്ച് ഫ്ലെമിംഗ് പറഞ്ഞു.
“അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ആ കഥ എവിടെ നിന്നാണ് ഉറപ്പില്ല. അദ്ദേഹത്തിന്റെ മുട്ടിന് ചില വേദനകളും ബുദ്ധിമുട്ടുകളുമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് 15 വർഷം മുമ്പത്തെപ്പോലെവേഗത്തിൽ ഓടാനും കീപ്പ് ചെയ്യാനും പറ്റില്ല. പക്ഷേ അദ്ദേഹം ഇപ്പോഴും ടീമിന്റെ നേതാവാണ്. ബാറ്റിംഗിൽ അദ്ദേഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. അവന്റെ പരിമിതികൾ അവനറിയാം, അദ്ദേഹം ഇതിഹാസമാണ്.
Read more
ഇന്നലത്തെ മത്സരത്തിൽ അവസാനം ഇറങ്ങിയ ധോണി 7 പന്തിൽ 14 റൺസാണ് നേടിയത്. എന്നാൽ മധ്യനിരയിൽ ബാക്കി താരങ്ങൾ പരാജ്യമായത് ടീമിനെ ബാധിച്ചു.