ഐപിൽ പതിനഞ്ചാം സീസണിൽ മികച്ച ജയങ്ങളുമായി ബാംഗ്ലൂർ ടീം കുതിപ്പ് തുടരുമ്പോൾ പോലും ഏറ്റവും അധികം നിരാശ ക്രിക്കറ്റ് പ്രേമികളിൽ അടക്കം സൃഷ്ടിച്ചത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ മോശം ഫോം തന്നെയാണ്. തന്റെ പ്രതാപകാലത്തിന്റെ നിഴലിൽ മാത്രമായിരുന്നു കുറച്ച് കാലമായി കോഹ്ലി. ഇപ്പോഴിതാ ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന കാണിക്കുന്ന ഒരു അർദ്ധ സെഞ്ച്വറി ഗുജറാത്തിന് എതിരെ നേടാൻ താരത്തിനായി.
കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ ഓപ്പണർ ആയിട്ടാണ് താരം ഇറങ്ങിയത്. തന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന കുറെ ഷോട്ടുകൾ കളിക്കാൻ കൊഹ്‌ലിക്കായി.ഏറ്റവും അളിയാ പോസിറ്റീവ് അപകടകാരമിപന്തുകൾ കളിക്കാൻ ശ്രമിച്ചില്ല എന്നത് തന്നെയാണ്. 53 പന്തുകൾ എടുത്താണ് 58 റൺസ് എടുത്തെങ്കിലും താരത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി ഇതിനെ കാണാം.
തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസിന്‍റെ വിക്കെറ്റ് ബാംഗ്ലൂർ ടീമിന് നഷ്ടമായിരുന്നു. എന്നാൽ സമ്മർദ്ദം എല്ലാം അതിജീവിച്ച കോഹ്ലി മനോഹരമായ ഷോട്ടുകൾ അടക്കം കളിച്ച് ആവേശം ഇരട്ടിയാക്കി. സീസണിലെ ആദ്യത്തെ എട്ട് കളികളിൽ വിരാട് കോഹ്ലി വെറും 119 റൺസാണ് നേടിയിരുന്നത്. കോഹ്ലിയുടെ ഫിഫ്റ്റി പിന്നാലെ ബാംഗ്ലൂർ ഡ്രസ്സിംഗ് റൂം ഒരുമിച്ച് കയ്യടിച്ചത് മനോഹര കാഴ്ചയായി. പോസിറ്റീവ് മനോഭാവത്തോടെയാണ് താരം കളത്തിൽ ഉള്ള മുഴുവൻ സമയവും നിന്നത്.
Read more
വേഴാമ്പലിനെ പോലെ നോക്കിയിരുന്നാണ് ഇന്ത്യൻ ആരാധകർ ആ സുന്ദര കാഴ്ചക്ക് സാക്ഷിയായത്. വരും മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട കോഹ്ലി ഷോയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.