ബുധനാഴ്ച (മെയ് 11) രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് (ഡിസി) എട്ട് വിക്കറ്റിന്റെ നിർണായക വിജയം നേടിയിരുന്നു. പ്ലേ ഓഫ് യാത്ര സുഖമാക്കാൻ ജയം വളരെ അനിവാര്യാമായിരുന്നു ഇരുടീമുകൾക്കും എന്നുനിൽക്കേ ഡൽഹി തകർപ്പൻ ജയം നേടുക ആയിരുന്നു. ഇപ്പോൾ ഇതാ ഡൽഹി നായകൻ പന്തിനെക്കുറിച്ച് ഒരു അഭിപ്രായം പറയുകയാണ് അജയ് ജഡേജ.
യുവതാരങ്ങളാൽ സമ്പന്നമാണ് ഡൽഹി നിര. കുറച്ച് വർഷങ്ങൾ മുമ്പ് ഇപ്പോൾ കൊൽക്കത്ത ടീമിന്റെ നായകൻ ശ്രേയസ് അയ്യരും സഞ്ജുവും പന്തും ഒകെ ഡൽഹിയിൽ ഉണ്ടായിരുന്നു. ശ്രേയസ് നയിച്ച ഒരു സീസണിൽ ഡൽഹി ഫൈനലിൽ എത്തുകയും ചെയ്തു. അതിനാൽ തന്നെ വർഷങ്ങൾ ഉള്ള പാക്കേജ് എന്ന നിലയിൽ ശ്രേയസ് നായകനായി തുടരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ പരിക്കേറ്റ് ശ്രേയസ് കളിക്കാതിരുന്നപ്പോൾ വന്ന പന്തിനെയാണ് ഭാവി നായകനായി പരിശീലകൻ റിക്കി പോണ്ടിങ് കണ്ടത്.
“റിഷഭ് പന്തിന്റെ തീരുമാനങ്ങൾ മികച്ചതാണ്, അവൻ ഒരു ആക്രമണോത്സുകനായ കളിക്കാരനാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം ഒരു സീനിയർ റോൾ ചെയ്യുന്നതിൽ സന്തോഷം തോന്നി. ആ ഊർജസ്വലത തുടരണം. ഇന്നലത്തെ മത്സരം അദ്ദേഹം ഫിനിഷ് ചെയ്ത രീതി കണ്ട് അത്ഭുതം തോന്നി. ആ രീതിയിൽ അദ്ദേഹം ബാറ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല.”
“ചില സമയങ്ങളിൽ, ഒരാളെ ക്യാപ്റ്റനാക്കുമ്പോൾ, ആരോ അവരെ നയിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. എന്നാൽ പന്തിനെ നയിക്കുന്നത് അവൻ തന്നെയാണ്.. മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പിന്തള്ളി റിക്കി പോണ്ടിംഗ് ഋഷഭ് പന്തിനെ ടീം നായകനാക്കിയതും ഈ കഴിവ് കണ്ടിട്ടായിരിക്കും. പോണ്ടിങ് ശ്രേയസിനെയും പന്തിനേയും നന്നായി മനസിലാക്കിയിട്ടുണ്ട്, അതുകൊണ്ടാണ് പന്തിനെ നിലനിർത്തിയത്.”
Read more
ഇന്നലത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ പന്തിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.