എല്ലാം തീരുമാനിക്കേണ്ടത് മൈക്ക് ഹെസ്സണും ഫാഫ് ഡു പ്ലെസിസും, യുവതാരത്തെ കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഈ വർഷത്തെ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് ബാംഗ്ലൂർ. മുൻ സീസണുകളെ അപേക്ഷിച്ച് ഒന്നോ രണ്ടോ പേരെ ആശ്രയിക്കാതെ ഒരു സംഘമായി കളിക്കുന്ന ടീമിനെ കാണാൻ സാധിച്ചു. ഇപ്പോഴിതാ ബാംഗ്ലൂർ ടീം നടത്തേണ്ട ഒരു പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബാംഗ്ലൂർ ഓപ്പണർ അനുജിന് ഓപ്പണിങ്ങിൽ തന്നെ അവസരം കൊടുക്കണം എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

” മൈക്ക് ഹെസ്സണും ഫാഫ് ഡു പ്ലെസിസും ചേർന്നാണ് ആ തീരുമാനം എടുക്കേണ്ടത്. വിരാട് കോഹ്‌ലിയെ വീണ്ടും ഓപ്പണർ ആക്കണോ അതോ ആർസിബിയുടെ ഭാവി താരം കഴിയുന്ന അനുജ് റാവത്തിനെപ്പോലുള്ള ഒരു താരത്തിന് കൂടുതൽ അവസരങ്ങൾ ഓപ്പണിങ്ങിൽ നൽകാനോ എന്ന് . കോഹ്‌ലി ഓപ്പൺ ചെയ്താൽ കൂടുതൽ പന്തുകൾ നേരിടാനുള്ള മികച്ച പ്ലാറ്റ്ഫോം അദ്ദേഹത്തിന് ലഭിക്കും. എന്നാൽ അവർക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വീകരിക്കുന്ന പോലെ ഒരു യുവതാരത്തിന് കൂടുതൽ അവസരങ്ങൾ നൽകാം.”

“ഋതുരാജ് ഗെയ്‌ക്‌വാദും തുടക്കത്തിൽ സ്ഥിരത കാണിച്ചിരുന്നില്ല , പക്ഷേ ചെന്നൈ നൽകിയ പിന്തുണ അയാളെ മികച്ച ഓപ്പണർ ആക്കി.. അനൂജ് റാവത്തും മിടുക്കനാണ് . അത്തരം കളിക്കാരെ നിങ്ങൾ പിന്തുണയ്ക്കുന്നത് തുടരുകയാണെങ്കിൽ, അവർ ഭാവിയിൽ മിടുക്കരാകും.

സ്ഥിരത പുലർത്താൻ ഇതുവരെ സാധിച്ചില്ലെങ്കിലും അനുജ് കഴിവുള്ള താരമാമെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.