ഹാർദിക്‌ പാണ്ട്യയ്ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ച്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ ആണ് ഹാർദിക്‌ പാണ്ട്യ. ഈ വർഷത്തെ ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതും അദ്ദേഹമാണ്. എന്നാൽ കുറെ നാളുകളായിട്ട് ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചർച്ച വിഷയം ഹാർദിക്‌ പാണ്ട്യയും മുൻ ഭാര്യയും തമ്മിലുള്ള വിവാഹ മോചനം ആണ്. സെർബിയൻ മോഡൽ ആയ നടാഷ സ്റ്റാൻകോവിച്ച് ഹർദിക്കിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

നടാഷ സ്റ്റാൻകോവിച്ച് പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് ജീവിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ മുൻപോട്ട് പോയില്ല. അത് കൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾക്ക് മനസിലായി. ഹർദിക്കിന് എപ്പോഴും താനാണ് എല്ലാം എന്ന ചിന്തയാണ്. അതിൽ നിന്നുമാണ് ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. ആ സ്വഭാവം ഞാൻ ഭയങ്കരമായി മടുത്തിരുന്നു” നടാഷ പറഞ്ഞു.

2020ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹാർദിക്‌ പാണ്ട്യയും നടാഷയും ഹിന്ദു, ക്രൈസ്തവ രീതിയിൽ വീണ്ടും വിവാഹിതരായിരുന്നു. ഹാർദിക്കുമായുള്ള വേർപിരിയലിന് ശേഷം നടാഷയ്ക്ക് ഒരുപാട് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു. താൻ വേറെ ഒരാളുമായി ബന്ധമുണ്ടെന്ന് വരെ പറഞ്ഞു പരത്തിയിരുന്നു. എന്നാൽ നടാഷയുടെ ഈ പ്രസ്താവനയിൽ ആരാധകർക്ക് കാര്യങ്ങൾ എല്ലാം മനസിലായി.

നടാഷ സ്റ്റാൻകോവിച്ചിന്റെ ജന്മനാടായ സെർബിയയിലാണ് മകൻ അഗസ്ത്യ ഇപ്പോൾ ഉള്ളത്. മകനെ ഒരുമിച്ച് വളർത്തും എന്ന് ഇരുവരും നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി-20 മത്സരങ്ങൾക്ക് ശേഷം ഹർദിക്കിന് ഇപ്പോൾ ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.