ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്ന ന്യൂസിലൻഡിന്റെ സുപ്പര്‍ താരം റോസ് ടെയ്ലര്‍ക്ക് ടീമംഗങ്ങള്‍ നല്‍കിയത് ആരും കൊതിക്കുന്ന സമ്മാനം. ക്രൈസ്റ്റ്് ചര്‍ച്ചില്‍ ബംഗ്ളാദേശിനെതിരേയുള്ള പരമ്പരയോടെയായിരുന്നു റോസ് ടെയ്ലര് വിരമിച്ചത്. ആദ്യ ടെസ്റ്റ് കനത്ത പരാജയമേറ്റുവാങ്ങിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റില്‍ അതിശക്തമായി തിരിച്ചടിച്ചു. 117 റണ്‍സിനായിരുന്നു ബംഗളാദേശിനെ ന്യൂസിലൻഡ് തോല്‍പ്പിച്ചത്.
മത്സരത്തിലെ അവസാന വിക്കറ്റ് റോസ് ടെയ്ലര് നേടി. 37 കാരനായ റോസ് ടെയ്ലര്ക്ക്് വിജയത്തോടെ മടങ്ങാനാണ് ന്യൂസിലൻഡ് ടീം അവസരം നല്‍കിയത്. 112 ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ റോസ് ടെയ്ലര് മത്സരത്തിലെ അവസാന വിക്കറ്റും സ്വന്തമാക്കി. എബാദത്ത് ഹുസൈനെ ടോം ലാഥത്തിന്റെ കൈയില്‍ എത്തിച്ച് ടെയ്ലറാണ് വിജയം പൂര്‍ണമാക്കിയത്. ടെസ്റ്റില്‍ ടെയ്ലറുടെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ന്യൂസിലൻഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ടെയ്ലര് 7,683 റണ്‍സ് നേടിയിട്ടുള്ള താരമാണ്.
Read more
ന്യൂസിലൻഡിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുള്ള ദാനിയല്‍ വെറ്റോറിയ്ക്ക് ഒപ്പമെത്താനും ടെയ്ലര്‍ക്ക് കഴിഞ്ഞു. ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരം ടീമില്‍ ഉണ്ടാകില്ല. അതേസമയം ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായി മാര്‍ച്ചില്‍ നെതര്‍ലൻഡിനെതിരേ നടക്കുന്ന പരമ്പരയിലും ടെയ്ലര് കളിക്കും. നെതര്‍ലൻഡിനെതിരേ സ്വന്തം നഗരമായ ഹാമില്‍ട്ടണില്‍ നടക്കുന്ന നാലാം മത്സരമാകും താരത്തിന്റെ അവസാന മത്സരം.