ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ, ചെന്നൈ ടീമുകൾ ഒഴികെ ഉള്ള എല്ലാവർക്കും പ്ലേ ഓഫ് പ്രതീക്ഷകൾ ഉണ്ട് . മികച്ച രീതിയിൽ തുടങ്ങി അതിൽ വലിയ മാറ്റം ഒന്നുമില്ലാതെ പോയ ഗുജറാത്താണ് പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം. മറ്റെല്ലാ ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ അതിനിർണായകം ആണെന്ന് പറയാം.
മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മികച്ച രീതിയിലാണ് സീസൺ തുടങ്ങിയത്. എന്തിരുന്നാലും അവസാന 2 മത്സരങ്ങളിലും ടീം പരാജയം നേരിട്ടിരുന്നു. അതിനാൽ തന്നെ വിജയവഴിയിൽ തിരിച്ചെത്തി പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം ആവശ്യമാണ് സഞ്ജുവിനും കൂട്ടർക്കും എന്നുറപ്പിച്ച് പറയാം.
രാജസ്ഥാൻ വളരെ പെട്ടെന്ന് തന്നെ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആരാധകർ നിരന്തരമായി ചർച്ച ചെയ്യാറുണ്ട് സോഷ്യൽ മീഡിയകളിൽ എല്ലാം, അതിലൊന്നാണ് സ്ഥിരതയോടെ കളിക്കുന്നതിൽ പരാജയമായ താരമാണ് ഇടം കൈയ്യൻ ഓപ്പണർ ദേവ്ദത്ത് പടിക്കലൈൻ മാറ്റുക എന്നുള്ളത് . ജോസ് ബട്ലറിനൊപ്പം കഴിഞ്ഞ 7 മത്സരങ്ങളിലും രാജസ്ഥാന്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തത് പടിക്കലായിരുന്നു. എന്നാൽ 21.60 ബാറ്റിംഗ് ശരാശരിയിൽ വെറും 216 റൺസ് മാത്രമാണ് ആദ്യ 10 മത്സരങ്ങളിൽ നിന്ന് താരത്തിന് നേടാനായത്.
പണ്ട് ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ നടത്തിയ പ്രകടനങ്ങളുടെ നിഴൽ മാത്രമാണ് ഇപ്പോൾ താരത്തിൽ നിന്നുണ്ടാകുന്നത്. എന്നാൽ ദേവ്ദത്ത് പടിക്കൽ ഇപ്പോൾ ഓപ്പണിംഗിൽ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ പഴയ ഓപ്പണർ ജൈസ്വാളിനെ റോയൽസ് ടീമിലേക്ക് മടക്കി വിളിക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്. പവർപ്ലേ ഓവറുകളിൽ ആക്രമിച്ച് ബാറ്റ് ചെയ്യാൻ മികവുള്ള ജൈസ്വാളിന്റെ സാന്നിധ്യം രാജസ്ഥാന്റെ കരുത്ത് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
Read more
കഴിഞ്ഞ മത്സരത്തിൽ കാണിച്ച പോലെയുള്ള മണ്ടത്തരങ്ങൾ സംഭവിക്കാതിരിക്കാൻ 4 വിദേശ താരങ്ങളുമായി ആയി തന്നെ കളത്തിൽ ഇറങ്ങണം എന്ന ആവശ്യവും ശക്തമാണ്. ജെയിംസ് നീഷാമിനെപ്പോലൊരു തകർപ്പൻ ഓൾ റൗണ്ടറെ പുറത്തിരുത്തി മൂന്ന് വിദേശ താരങ്ങൾ മാത്രമായി കളിക്കാനുള്ള അവരുടെ നീക്കം ടീമിന് തിരിച്ചടിയാവുകയും ചെയ്തു. നീഷാമിനെ കളിപ്പിച്ചാൽ ആറാം ബോളറായി ഉപയോഗപ്പെടുത്താമെന്ന ഗുണം കൂടിയുണ്ട്.