പലേക്കലെയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യ ഇന്ന് (ശനിയാഴ്ച) ശ്രീലങ്കയെ നേരിടും. 2024ലെ ഐസിസി ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം വിരമിച്ച രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കാൻ ഇന്ത്യയിറങ്ങും. ഗൗതം ഗംഭീറാണ് ഇന്ത്യൻ ടീമിന്റെ പുതിയ മുഖ്യ പരിശീലകൻ.
ശുഭ്മാൻ ഗിൽ യശസ്വി ജയ്സ്വാളിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യും. സിംബാബ്വെയ്ക്കെതിരെ അവർ നന്നായി ബാറ്റ് ചെയ്തിരുന്നു. സൂര്യകുമാർ യാദവ് മൂന്നാം സ്ലോട്ടിൽ ബാറ്റ് ചെയ്യാനാണ് സാധ്യത. ഋഷഭ് പന്ത് ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനത്തെത്തും. റിങ്കു സിംഗിന് അഞ്ചാം സ്ഥാനത്തായിരിക്കും സ്ഥാനം. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഹാർദിക് പാണ്ഡ്യ ആറാം സ്ഥാനത്തെത്തും. അടുത്ത രണ്ട് സ്ഥാനങ്ങളിൽ അക്‌സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും വരും. രവി ബിഷ്നോയ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവർ പ്ലെയിംഗ് ഇലവനെ പൂർത്തിയാക്കും.
ഗൗതം ഗംഭീറിന്റെ കീഴിലുള്ള ഇന്ത്യൻ ടീമിൽ ധാരാളം മാറ്റങ്ങളാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന കുൽദീപ് യാദവിന് പരമ്പരയിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചിച്ചില്ല. കുൽദീപിന് വിശ്രമം അനുവദിച്ചതായിട്ടാണ് പറയുന്നത്. എന്തായാലും കഴിഞ്ഞ ദിവസങ്ങളിലെ പരിശീലന സെക്ഷനിൽ രസകരമായ കുറെ നിമിഷങ്ങൾ ആരാധകർ കണ്ടു. അതിലൊന്ന് സൂര്യകുമാർ യാദവ് ഫാസ്റ്റ് ബോളിങ് നടത്തുന്നതും, ഹാർദിക് ലെഗ് സ്പിൻ എറിയുന്നതും ആയിരുന്നു.
ഇനി എന്തൊക്കെ കാണണോ എന്നാണ് ആരാധകർ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പറയുന്ന കാര്യം.
View this post on InstagramRead more