ഇന്ന് അഫ്ഗാനിസ്ഥാനെതിരെ 2024 ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ്മാർക്ക് ആഘോഷം പകർത്തുന്നതിനെക്കുറിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പ്രതികരണം അറിയിച്ചിരിക്കുകയാണ്. റൊണാൾഡോയുടെ ഫിറ്റ്നസ് നിലനിർത്തി പോകുന്ന രീതി കണ്ടിട്ടാണ് താൻ അദ്ദേഹത്തെ ആരാധിക്കുന്നത് എന്നും അതുകൊണ്ടാണ് വിക്കറ്റ് നേടിയാൽ അദ്ദേഹത്തെപ്പോലെ ആഘോഷിക്കുന്നത് എന്നും സിറാജ് പറയുന്നു.
ഐസിസി ക്ലിപ്പിൽ സഹതാരം കുൽദീപ് യാദവിനോട് സംസാരിച്ച സിറാജ് ഇങ്ങനെ പറഞ്ഞു:
“ഞാൻ ഒരാളെ ക്ലീൻ ബൗൾ ചെയ്യുമ്പോൾ മാത്രമേ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷം നടത്താറുള്ളൂ, അപ്പോൾ മാത്രമാണ് ഞാൻ ആ ആഘോഷവുമായി വരുന്നത്, ക്യാച്ചിലൂടെയോ എൽബിഡബ്ല്യുവിലൂടെയോ കിട്ടുന്ന വിക്കറ്റുകൾക്ക് ഞാൻ അങ്ങനെ ആഘോഷിക്കാറില്ല.”
“ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷം നടത്തുന്നു, കാരണം അവൻ്റെ പ്രവർത്തന നൈതികത, അവൻ പിന്തുടരുന്ന ദിനചര്യ, സ്ഥിരതയോടെയുള്ള പ്രകടനം എന്നിവ കാരണം ഞാൻ അവനെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു. അവൻ മികച്ച മനോഭാവവും ശാരീരികക്ഷമതയും ഉള്ളവനാണ്. എനിക്ക് ഇഷ്ടമാണ് അത്തരത്തിലുള്ള മനോഭാവം.”
പേസർ റൊണാൾഡോയെ ലയണൽ മെസിക്ക് മുന്നിൽ ഏറ്റവും മികച്ചവൻ എന്ന ടാഗ് നൽകി വിശേഷണം നൽകിയിരിക്കുകയാണ്. “വ്യക്തമായും, റൊണാൾഡോയാണ് ഏറ്റവും മികച്ചത്, എല്ലാ കാലത്തും അവനാണ് ഗോട്ട്”
റൊണാൾഡോ പ്രൊഫഷണൽ ഫുട്ബോളിൽ 895 ഗോളുകൾ നേടിയിട്ടുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിട്ടാണ് താരത്തെ വിളിക്കുന്നത്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവൻ്റസ് എന്നിവയുൾപ്പെടെ യൂറോപ്യൻ ഫുട്ബോളിലെ ചില മുൻനിര ക്ലബ്ബുകളെയാണ് പോർച്ചുഗീസ് താരം പ്രതിനിധീകരിച്ചത്. ഇതിഹാസ താരം നിലവിൽ സൗദി പ്രോ ലീഗിൽ അൽ-നാസറിന് വേണ്ടിയാണ് കളിക്കുന്നത്. ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 2016-ലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ പ്രതിനിധീകരിക്കുകയാണ് ഈ 39-കാരൻ.
Read more
മറുവശത്ത്, മെസ്സി പ്രൊഫഷണൽ ഫുട്ബോളിൽ 837 ഗോളുകൾ നേടിയിട്ടുണ്ട്. നാളെ തുടക്കാനിരിക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ അര്ജന്റീന ജേഴ്സിയിൽ മെസിയെ കാണാൻ പോകുന്ന സന്തോഷത്തിലാണ് ആരാധകർ.