ഇ എ സ്പോർട്സ് ക്രിക്കറ്റ് കളിക്കാത്തവർക്ക് ആ നഷ്ടം പി.എസ്.എൽ കണ്ടാൽ തീരും, ആർക്കും യഥേഷ്ടം സിക്‌സും ഫോറുമടിക്കാം

കഴിഞ്ഞ ദിവസം റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ പരാജയപ്പെടുത്തി അവരെ പിഎസ്‌എൽ 8-ൽ നിന്ന് മുൾട്ടാൻ സുൽത്താൻ പുറത്താക്കി. ഇരുടീമുകളും 40 ഓവറിൽ 515 റൺസ് കൂട്ടിച്ചേർത്ത മത്സരത്തിൽ ഒമ്ബത് റൺസിനാണ് മുൾട്ടാണ് സുൽത്താൻ ജയിച്ചത്.

ഇരു ടീമുകളും തങ്ങളുടെ 20 ഓവർ ഇന്നിംഗ്‌സിൽ 250 ലധികം റൺസ് നേടിയതിനാൽ എല്ലാ ബൗളർമാർക്കും ഈ മത്സരം ഒരു പേടിസ്വപ്നമായിരുന്നു. ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഉസ്മാൻ ഖാന്റെ വേഗതയേറിയ സെഞ്ചുറിക്ക് ഒടുവിലാണ് മുൾട്ടാൻ സുൽത്താൻസ് 262/3 എന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലെ ഏറ്റവും ഉയർന്ന ടോട്ടലിൽ എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് 17-ാം ഓവറിൽ 208/5 എന്ന നിലയിൽ എത്തിയതാണ്. ക്വെറ്റ 20 ഓവറിൽ 253/8 എന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിച്ചത്, ഒമ്പത് റൺസിന്റെ തോൽവിയാൻ ടീം ഏറ്റുവാങ്ങിയത്. മുൾട്ടാൻ സുൽത്താൻസും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരം ടി20 മത്സരത്തിലെ ഏറ്റവും ഉയർന്ന അഗ്രിഗേറ്റ് എന്ന റെക്കോർഡ് സൃഷ്ടിച്ചു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മറ്റൊരു ഉയർന്ന സ്‌കോറിങ് ഗെയിമായിരുന്നു അത്.

പണ്ട് ക്രിക്കറ്റ് ഗെയിമായ ഇ.എ സ്പോർട്സ് ക്രിക്കറ്റ് ഗെയിം കളിക്കാത്തവർ ഒകെ പി.എസ്.എൽ മത്സരം കണ്ടാൽ ആ സങ്കടം മാറുമെന്നും യദേഷ്ടം സിക്‌സും ഫോറും അടിക്കാൻ പി.എസ്.എൽ ചിലപ്പോൾ ഗെയിമിനേക്കാൾ നല്ലതാണെന്നും പറയുന്നു.