സച്ചിനാണ് തന്റെ അവസാന മത്സരം മനോഹരമാക്കിയതെന്ന് ഗാംഗുലി

16 വര്‍ഷത്തെ കരിയറിനു വിരാമിട്ട അവസാന മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ നിരാശ ഇന്നും തന്നെ വേട്ടയാടുന്നതായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അന്നത്തെ ദിവസം മനോഹരമാക്കിയത് എന്റെ ഉറ്റചങ്ങാതിയായ സച്ചിനാണ്. ഇന്നും ഓര്‍മ്മകളില്‍ സച്ചിന്റെ സെഞ്ച്വറിയാണ് നിലനില്‍ക്കുന്നത്. അതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഗാംഗുലി ആദ്യ ഇന്നിംഗ്സില്‍ 85 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് താരം ഔട്ടായിരുന്നു. 2008 ലാണ് ഗാംഗുലി വിരമിച്ചത്.

Read more

സച്ചിന്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ ലക്ഷ്മണും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തും മുമ്പ് തന്നെ സച്ചിനും ഗാംഗുലിയും അടുത്ത സുഹൃത്തക്കളാണ്.