ആ രണ്ട് അവസരങ്ങള്‍ ഡല്‍ഹി ഫീല്‍ഡര്‍മാര്‍ പാഴാക്കിയില്ലായിരുന്നുവെങ്കില്‍ നോര്‍ക്കിയ കളി ജയിപ്പിച്ചെടുക്കുമായിരുന്നു!

അവസാന ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പ്രതിരോധിക്കാനുണ്ടായിരുന്നത് വെറും അഞ്ച് റണ്‍സ്. അതികായന്‍മാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍. ഡെത്ത് ഓവറുകളിലെ മജീഷ്യനായ മുസ്താഫിസുറിനെ ഇരുവരും കൈവെച്ചുകഴിഞ്ഞിരുന്നു.

ആ സമയത്ത് നോര്‍ക്കിയ ബോള്‍ ചെയ്യാനെത്തുന്നു. യോര്‍ക്കറുകള്‍ വരിവരിയായി പാഞ്ഞെത്തുന്നു! ക്രീസിലെ ബിഗ് ഹിറ്റര്‍മാര്‍ പന്ത് അതിര്‍ത്തി കടത്താനാകാതെ വിഷമിക്കുന്നു! റണ്‍-ഔട്ടിനുള്ള രണ്ട് അവസരങ്ങള്‍ ഡെല്‍ഹി ഫീല്‍ഡര്‍മാര്‍ പാഴാക്കിയില്ലായിരുന്നുവെങ്കില്‍ നോര്‍ക്കിയ കളി ജയിപ്പിച്ചെടുക്കുമായിരുന്നു!

ടി-20 ക്രിക്കറ്റില്‍ ബോളര്‍മാര്‍ അപ്രസക്തരാണ് എന്നൊരു വിലയിരുത്തല്‍ പൊതുവെ ഉള്ളതാണ്. അപ്പോഴാണ് നോര്‍ക്കിയ ഇങ്ങനെ അരങ്ങുവാഴുന്നത്! പ്രോപ്പര്‍ ഫാസ്റ്റ് ബോളറാണ് നോര്‍ക്കിയ. എക്‌സ്പ്രസ് പേസും സ്വിംഗും ബൗണ്‍സും. മെര്‍വ് ഹ്യൂസ്,മിച്ചല്‍ ജോണ്‍സന്‍ തുടങ്ങിയവരെ ഓര്‍മ്മിപ്പിക്കുന്ന മീശയും!

കളിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചാലും എക്‌സ്പ്രസ് ഫാസ്റ്റ് ബോളിംഗ് എന്ന കല അന്യം നിന്ന് പോകാതിരിക്കട്ടെ..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍