ഇദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അങ്ങനെയങ്ങ് മറക്കരുത്

ശങ്കര്‍ ദാസ്

90 കളില്‍ ക്രിക്കറ്റ് ഫോളോ ചെയ്യാന്‍ ആരംഭിച്ച ഒരു ശരാശരി ഇന്ത്യന്‍ ആരാധകനോട് അക്കാലത്തെ 5 പേസ് ബൗളര്‍മാരുടെ പേര് ചോദിച്ചാല്‍ ഒരു പക്ഷെ ഇദ്ദേഹം ആ ലിസ്റ്റില്‍ ഉണ്ടാകുമായിരിക്കില്ല.

ശ്രീനാഥ് – പ്രസാദ് മാരിലൂടെ മാത്രം ഇന്ത്യന്‍ പേസ് ബോളിംഗ് മേല്‍വിലാസം ഉണ്ടാക്കിയ കാലത്ത് വെറും 16 ഏകദിനങ്ങള്‍ മാത്രം കളിച്ച ഇദ്ദേഹത്തെ ഓര്‍ക്കാതിരിക്കുന്നതില്‍ അതിശയോക്തിയുമില്ല.

Harvinder Singh Biography, Age, Wiki, Height, Weight, Girlfriend, Family & More -

എങ്കിലും ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒരു ചരിത്രവിജയത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ണായക സംഭാവന ഉണ്ടെന്ന് അധികമാര്‍ക്കും അറിയാന്‍ ഇടയില്ല.

Harvinder Singh profile and biography, stats, records, averages, photos and videos

കനിട്കറിന് ഹീറോ പരിവേഷം ലഭിച്ച എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നില്‍, പാകിസ്ഥാന്റെ മുന്‍നിരക്കാരായ സയീദ് അന്‍വര്‍, അഫ്രീദി ആമിര്‍ സോഹെല്‍ എന്നിവരെ കൂടാരം കയറ്റിയ ഹര്‍വീന്ദര്‍ സിംഗിനെ അങ്ങനെയങ്ങ് മറക്കരുത്. Happy birthday ഹര്‍വീന്ദര്‍ സിംഗ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7