തന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചതിന് ശേഷം കൊക്കെയ്ൻ ആസക്തിയുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ തിരിച്ച് വന്നു എന്നും വസീം അക്രം തന്റെ വരാനിരിക്കുന്ന ആത്മകഥയായ സുൽത്താൻ: എ മെമ്മോയറിൽ തുറന്നുപറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും പാക്കിസ്ഥാന്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അക്രം 18 വർഷത്തെ അന്താരാഷ്ട്ര കരിയറിന് ശേഷം 2003-ൽ വിരമിച്ചിരുന്നു , പക്ഷേ കമന്ററി, കോച്ചിംഗ് അസൈൻമെന്റുകൾ എന്നിവയ്ക്കായി ലോകം ചുറ്റി സഞ്ചരിച്ചു. കൊക്കെയ്ൻ ശീലം ആ കാലത്ത് തന്നെ ബാധിച്ചു എന്നും അത് കൂടാതെ ഒരു ജീവിതം ഇല്ലായിരുന്നു എന്നും ഈ ശീലങ്ങൾ ഒകെ തന്റെ ആദ്യ ഭാര്യ ഹുമയുടെ മരണശേഷം അവസാനിച്ചു എന്നും അക്രം വിശദീകരിക്കുന്നു. . മത്സരത്തില്‍ നിന്ന് ലഭിച്ചിരുന്ന അഡ്രിനാല്‍ റഷിന് പകരക്കാരനായി കൊക്കെയ്ന്‍ എന്നും അക്രം പുസ്തകത്തിൽ പറയുന്നുണ്ട്.
” പാർട്ടികളും ലഹരികളുമായി എന്റെ ജീവിതം മുന്നോട്ട് പോയി. ഒരു ദിവസം 10 പാർട്ടികൾക്ക് വരെ പോയിട്ടുണ്ട്. ദുശീലങ്ങളാൽ എന്റെ ശരീര അവയവങ്ങൾ നിറഞ്ഞു. പാർട്ടികൾക്ക് ഒരു കുറവും ഇല്ലാത്ത സ്ഥലം ആണല്ലോ നമ്മുടെ.”
Read more
“മാഞ്ചസ്റ്ററില്‍ നിന്ന് കറാച്ചിയിലേക്ക് താമസം മാറാന്‍ ഹുമ( ഭാര്യ) നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ തയ്യാറായില്ല. കാരണം? പാര്‍ട്ടികളില്‍ പങ്കെടുക്കണം എന്നതായിരുന്നു കാരണം. കറാച്ചിയില്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ഞാന്‍ എത്തിയിരുന്നു. എന്നാല്‍ 2009ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ സമയം വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങി. എന്നെ അതില്‍ നിന്നെല്ലാം തിരികെ കൊണ്ടുവരാനാണ് ഭാര്യ ഹുമ ശ്രമിച്ചത്. അവസാനമായി അവര്‍ ആഗ്രഹിച്ചത് അതാണ്. അവളുടെ മരണശേഷം ഞാൻ അത് കൈകൊണ്ട് തൊട്ടിട്ടില്ല.”