വലിയ ഹീറോ പരിവേഷമൊന്നും ഇല്ല, പക്ഷെ സ്വന്തം ടീമിന് വേണ്ടി ആത്മാര്‍ത്ഥമായി തുടിക്കുന്നൊരു ഹൃദയം അവനുണ്ട്

മാത്യൂസ് റെന്നി

പണ്ട് പൂനെയില്‍ ഫാഫിനൊപ്പം ഓപ്പണ്‍ ചെയ്യുമ്പോളാണ് അദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒടുവില്‍ പൂനെ ഐ പി എല്ലിനോട് വിട പറഞ്ഞു പോയപ്പോള്‍ അയാള്‍ കൊല്‍ക്കത്തയിലെത്തി.

ഇന്ന് അയാള്‍ അതെ കൊല്‍ക്കത്തയെ തകര്‍ത്തു കൊണ്ട് തന്റെ പൂനെ നാളുകള്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് പ്രേമികളെ ഓര്‍മിപ്പിച്ചു. അതെ വലിയ ഹീറോ പരിവേഷമൊന്നും ലഭിക്കാത്തവന്‍. പക്ഷെ ജേഴ്‌സി അണിയുന്ന ടീമിന് വേണ്ടി എപ്പോഴും ആത്മാര്‍ത്ഥമായി തുടിക്കുന്നൊരു ഹൃദയമുള്ള രാഹുല്‍ ത്രിപാഠി.

ലക്ഷ്യത്തില്‍ എത്തിക്കാതെ അയാള്‍ വീണു പോയെങ്കിലും പ്രതീക്ഷ നല്‍കുകയാണ് ഹൈദരാബാദിന് അയാള്‍. 37 പന്തില്‍ അയാള്‍ നേടിയ 71 റണ്‍സ് ഒരു uncapped താരത്തിന്റെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന് തന്നെയായിരുന്നു.

Read more

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ uncapped താരമെന്ന ചരിത്ര നേട്ടവും അയാള്‍ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. വരുണ്‍ ചക്രവര്‍ത്തിയെ കവറിന് മുകളിലൂടെ പറത്തിയ ആ സിക്‌സെര്‍ ഒക്കെ ഏതു ക്രിക്കറ്റ് പ്രേമിയെയും ഹരം കൊള്ളിക്കുന്നതാണ്. ഇനിയും ഇത്തരത്തിലുള്ള ത്രിപാഠി ഷോക്ക് വേണ്ടി കാത്തിരിക്കുന്നു.